April 29, 2024

ഓഖി ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ബയോവിൻ: ഏഴ് ലക്ഷം രൂപ കൈമാറി

0
Img 20171223 193740

മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ബയോവിൻ അഗ്രോ റിസേർച്ച് ഓഖി കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികളുടെകുടുംബങ്ങൾക്ക് 7 ലക്ഷം രൂപയുടെ സഹായ ധനം കൈമാറിമാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോ.അബ്രഹാം നെല്ലിക്കലിന്റെ പക്ക നിന്നുംകേരള സോഷ്യൽ സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജോർജ്ജ് വെട്ടിക്കാട്ട് തുക ഏറ്റുവാങ്ങിബയോവിൻ നേതൃത്വം നൽകുന്ന കർഷകസംഘടനകളായ വൊഫയിൽ നിന്നും കഫെയി നിന്നും യഥാക്രമം 5 ലക്ഷം2 ലക്ഷം രൂപ വീതമാണ് സഹായ ധനമായി സമാഹരിച്ചത്ദുരന്തങ്ങൾക്ക്എവിടേയും ഒരേ മുഖമാണെന്നതാണ് ഏറെ കാർഷിക ദുരന്തങ്ങൾ അനുഭവിച്ച വയനാട്ടിലെ കർഷകർ മത്സ്യത്തൊഴിലാളികളെ  സഹായിക്കുവാൻ മുന്നോട്ടുവന്നതിനു പിന്നിലെ കാരണം.

വരുമാന മാർഗ്ഗം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് സ്ഥിരവരുമാന മാർഗ്ഗം ഉണ്ടാക്കുവാനും അവരുടെ പുനരധിവാസത്തിനും  തുകവിനിയോഗിക്കുമെന്ന് ഫാ.ജോർജ്ജ് വെട്ടിക്കാട്ട് അറിയിച്ചു.

ഇതിനു പുറമെ കാൻസർ രോഗികൾക്കായുള്ള ചികിത്സാ സഹായമായി 20 ലക്ഷം രൂപയും ഭവന പുനഃരുദ്ധാരണത്തിനായി 10 ലക്ഷം രൂപയും വൊഫ നീക്കിച്ചതായി ചെയർമാൻ അഡ്വ.ഫാജോൺ ചൂരപ്പുഴയിൽ അറിയിച്ചു.

ബയോവിൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ മാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, ഡബ്ള്യു.എസ്. എസ്.എസ്.ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളിഫാ.ജിനോജ്പാലത്തടത്തിൽ, ചാക്കോ ചെറുപ്ലാവിൽസണ്ണി മൂലക്കരവിനീഷ് വണ്ടന്നൂർജോസ് പിബിബിൻ ആലിങ്കൽ എന്നിവർ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *