April 19, 2026

പിന്നോക്ക സമുദായ ക്ഷേമം: നിയമസഭാ സമിതി നാളെ ജില്ലയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നാളെ  (ഡിസംബര്‍ 27) രാവിലെ 11ന് കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും  സംഘടനകളില്‍ നിന്നും ഹരജികള്‍, നിവേദനങ്ങള്‍ സ്വീകരിക്കും.സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും നിവേദനങ്ങള്‍ നല്‍കാം.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *