April 29, 2024

മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും ശനിയാഴ്ച മാനന്തവാടിയിൽ

0
മൗനം വെടിയുക.. ഫാസിസം പടിവാതിൽക്കൽ " എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി  ശനിയാഴ്ച  നടത്തുന്ന മുസ്ലിം ലീഗ് റാലിയും
ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു സംഗമത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്മാനന്തവാടി  ഗാന്ധി പാർക്കിൽ വെച്ച് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് ജമാൽപതാക ഉയർത്തും.മാനന്തവാടി ടൗണിൽ വിളംബര ജാഥയും യൂത്ത് ബാന്റ് മേളയും നടത്തപ്പെടും 
 ശനിയാഴ്ച  വൈകുന്നേരം 3.30 ന് മാനന്തവാടി നിയോജക മണ്ഡലംമുസ്ലിം ലീഗ് റാലി മാനന്തവാടി പാണ്ടിക്കടവ് നിന്നും ആരംഭിക്കും ഗ്രീൻ വളണ്ടിയർമാരുടെയും ബാൻറ് മേളത്തിന്റെയും അകമ്പടിയോടെയുള്ള ജാഥയിൽ ആയിരങ്ങൾ അണിനിരക്കും വൈകുന്നേരം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ ( മാനന്തവാടി ഗാന്ധി പാർക്ക്) വെച്ച് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തപ്പെടും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും .അഖിലേന്ത്യാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സി ക്രട്ടറി കെ പി എ മജീദ് അഖിലേന്ത്യാ മുസ്ലിം ലീഗ് ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി കെ എം ഷാജി എംഎൽഎ സി മമ്മൂട്ടി എംഎൽഎ വി ടി ബൽറാം എം എൽ എ കെ സുധാകരൻ അബ്ദുറഹിമാൻ രണ്ടത്താണി രാജ് മോഹൻ ഉണ്ണിത്താൻ സംസ്ഥാന ജില്ലാ മുസ്ലിം ലീഗ് നേതാക്കളും യു ഡി എഫ് നേതാക്കളും സംബന്ധിക്കും
കേന്ദ്ര സംസ്ഥാന ഭരണത്തിന്നെതിരെ ഫാസിസ്റ്റ് പ്രതിരോധത്തിന് ജനാധിപത്യ കൂട്ടായ്മ തീർക്കാൻ എല്ലാവരും അണിനിരക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു സംഘപരിവാർ ഇന്ത്യയേയും ഇടതു പക്ഷം  കേരളത്തേയും നശിപ്പിക്കുന്നതിന്നെതിരെ ശക്തമായ പോരാട്ടങ്ങൾ    കേരളത്തേയും നശിപ്പിക്കുന്നതിന്നെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്താൻ എല്ലാവരും രംഗത്തിറങ്ങണം
ഇന്ത്യയെ മറ്റ് രാഷ്ട്രങ്ങൾക്ക് മുൻപിൽ നാണംകെടുത്തുന്ന അവസ്ഥ സൃഷ്ടിക്കുന്ന ബി ജെ പി സർക്കാരും
പട്ടിണിയും ദാരിദ്ര്യവും കേരളത്തിലേക്ക് തിരുച്ചു വരുന്ന സ്ഥിതി സംജാതമാക്കിയ എൽഡിഎഫ് സർക്കാറിനും എതിരെ നടത്തുന്ന മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും വൻ വിജയമാക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി കെ അസ്മത്ത് ട്രഷറർ കടവത്ത് മുഹമ്മദ് എസ് ടി യു സംസ്ഥാന സെക്രട്ടറി സി കുഞ്ഞബ്ദുള്ള മോട്ടോർ എൻജിനിയേറിങ്ങ് വർക്കേഴ്സ് യൂണിയൻ (എസ്ടിയു)ജില്ലാ ട്രഷറർ അണിയാപ്രവൻ ജമാൽ എന്നിവർ പത്രസമ്മേള ന ത്തിൽ സംബന്ധിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *