April 29, 2024

ദൈവം വിളി കേട്ടു :ചുരം റോഡിന് താൽക്കാലിക പരിഹാരം

0
                           കൽപ്പറ്റ :കഴിഞ്ഞ കുറെ മാസങ്ങളായി ചുരത്തിലെ റോഡുകളും വളവുകളും പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഒരു സാഹചര്യമായിരുന്നു നൂറു കണക്കിന് യാത്രക്കാരും രോഗികൾ അടക്കം മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയ സാഹചര്യമായിരുന്നു പ്രസ്തുത വിഷയം അധികാരികളുടെ ശ്രദ്ധയിൽ പല തവണ അറിയിച്ചിട്ടും നടപടിഇല്ലാത്ത സാഹചര്യത്തിലാണ് ഐ എൻ ടി യു സി യങ്ങ് വർക്കേഴ്സ് കൗൺസിൽ കഴിഞ്ഞ 26 ന് ചുരത്തിൽ സർവ്വ മത പ്രാർത്ഥനയും പ്രതിഷേധയോഗവും നടത്തിയത് ഇതിനെ തുടർന്ന് വകുപ്പ് മന്ത്രിയും കോഴിക്കോട് കലക്ടറും ഇടപ്പെട്ട് കൊണ്ട് പത്ത് ദിവസത്തിനകം ചുരത്തിലെ കുഴികളടക്കാൻ തീരുമാനിച്ചു തീരുമാനത്തെ ഐഎൻടിയുസി യങ്ങ് വർക്കേഴ്സ് കൗൺസിൽ അഭിനന്ദിച്ചു എത്രയും പെട്ടെന്ന് പൂർണ്ണതോതിൽ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി പി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യ്തു ജില്ല ഐ .എൻ .ടി .യു. സി യങ്ങ് വർക്കേഴ്സ് കൗൺസിൽ പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു കബീർ കുന്നമ്പറ്റ സാദിഖ്ചുണ്ടേൽ ,അഷറഫ് മാടക്കര , പി.കെ. യൂസഫ് നോറിസ്, മഹേഷ് ,ഗിരീഷ് കുപ്പാടി ,സുഹൈർ എം ജി സുനിൽ കുമാർ, കെ പി ഹൈദറലി ,  സുബൈർ ഓണി വയൽ ഷിജു തോട്ടത്തിൽ ,ശശി അച്ചൂർ ,സുനിൽ കുമാർ ,മൻസൂർ  തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *