September 12, 2026

വന്യമൃഗശല്യം: ബഹുജന പ്രതിഷേധ കൂട്ടായ്മ നാളെ കൽപ്പറ്റയിൽ : കോടിയേരി ഉദ്ഘാടനം ചെയ്യും.

0
IMG-20180806-WA0042
By ന്യൂസ് വയനാട് ബ്യൂറോ

വന്യമ്യഗാക്രമണങ്ങളിൽ നിന്ന് വയനാടൻ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
ആഗസ്ത് 8ന് കാലത്ത് 10 മണിക്ക് കൽപ്പറ്റ വിജയപമ്പ് പരിസരത്ത് നടത്താൻ
നിശ്ചയിച്ച ബഹുജന പ്രതിഷേധകൂട്ടായ്മയിൽ അണിനിരക്കണമെന്ന് ബഹുജന
സംഘടന ഐക്യവേദി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വയനാട് ഒരു കാർഷിക ജില്ലയാണ്. പിന്നോക്ക പ്രദേശമാണ്. കാർഷിക
മേഖലയിലെ ഉൽപന്നങ്ങളുടെ വിലയിടിവ്, വിലക്കയറ്റം എന്നിവ വയനാടൻ ജനതയെ
പ്രതികൂലമായി ബാധിക്കുന്നതോടൊപ്പമാണ് വന്യമൃഗാക്രമണങ്ങളും വയനാട്ടുകാരുടെ
ജീവിതം തീരാത്ത ദുരിതത്തിലായിരിക്കുന്നത്. ഒറ്റപ്പെട്ട നിരവധി സമരങ്ങൾ ഇതിനകം
ഈ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നടന്നിട്ടുണ്ടെങ്കിലും കാര്യമായ ഫലം
ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് 16 സംഘടനകൾ ചേർന്ന്
ബഹുജന സംഘടന ഐക്യവേദി രൂപികരിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം
കാണുവരെ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ തിരുമാനിച്ചത്.
കർഷകസംഘടനകളോടൊപ്പം ജില്ലാ വന്യഗാപ്രതിരോധ സമിതിയും വടക്കനാട് സമര
സമിതിയും ഈ ഐക്യവേദിയിലുണ്ട്. വയനാട്ടിലെ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേള
എന്നി എം.എൽ.എമാരും. സി.പി.ഐ ജില്ലാ സെക്രട്ടറി കൂടിയായ കെ.രാജൻ
എം.എൽ.എയും ഐക്യവേദി പ്രവർത്തകരോടൊപ്പം വന്യമൃഗാക്രമണങ്ങൾ
കൂട്ടകലുളള പ്രദേശങ്ങളിൽ ആദ്യ ഘടമെന്ന നിലയിൽ സന്ദർശനം നടത്തി
ജനങ്ങളുമായി പ്രശ്നം ചർച്ച ചെയ്തു. തുടർന്ന് ജൂലൈ 1 ന് കൽപ്പറ്റയിൽ
വിപുലമായ സമര പ്രഖ്യാപന കൺവെൻഷൻ ചേർന്നു. പ്രസ്തുത കൺവെൻഷനാണ്
ആഗസ്ത് 8ന് ബഹുജന പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാൻ നിശ്ചയിച്ചത്.
പരിപാടിയുടെ പ്രചരണാർത്ഥം വയനാട്ടിലെ മുഴുവൻ പഞ്ചായത്തുകളും സന്ദർശിച്ചു.
കൊണ്ടുള്ള ഒരു പ്രചരണജാഥ സംഘടിപ്പിച്ചു. എല്ലാ കേന്ദ്രങ്ങളിലും ജാഥയിക്ക് നല്ല
പ്രതിപക്ഷഭേദമാന്യ രാഷ്ട്രീയപാർട്ടി ഭാരവഹികളും ജാഥയെ സ്വീകരിക്കാൻ
മുന്നോട്ട് വന്നു. ഉന്നയിച്ച പ്രശ്നങ്ങളോട് യോജിപ്പുളളവരെയെല്ലാം യോജിപ്പിച്ച്
സ്വീകരണമാണ് ലഭിച്ചത്. കക്ഷിരാഷ്ട്രീയമറന്ന് ജനപ്രതിനിധികളും ഭരണ
പ്രശ്നപരിഹാരത്തിനായി പരിശ്രമിക്കുകയെന്ന സമീപനത്തോട് ജനങ്ങൾ
അനുകൂലമായാണ് പ്രതികരിച്ചത്.
വയനാട് ജില്ല കാർഷിക ഭൂപടത്തിൽ പ്രധാന്യമുള്ള സ്ഥലമാണ്.
ആയിരക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തിന് നേടിക്കൊടുക്കൂന്ന
ജില്ലയാണ്. 40 ശതമാനം ഭൂമി വനപ്രദേശമായുളള ജില്ലയാണ്. ഇതിന്റെ ഗുണം
രാജ്യത്തിനാകെ ലഭിക്കൂന്നതാണ്. 11 ശതമാനം ആദിവാസികളുള്ള ജില്ലയുമാണ് ഇത്
വന്യമൃഗാക്രമണകളിൽ കൊല്ലപ്പെട്ടുന്നവരിൽ അധികവും ആദിവാസികളാണ്. ഇതെല്ലാം
കണക്കിലെടൂത്ത് ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം
നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്ര-കേരള സർക്കാറുകൾ ഏറ്റെടുക്കണം.
വയനാടിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത് കേന്ദ്ര സർക്കാറാണ് വനം കൺകറന്
ലിസ്റ്റിൽപ്പെട്ട ഒരു വിഷയവുമാണ്. ഈ നിലയ്ക്ക് സംരക്ഷണ പദ്ധതിക്ക് 60 ശതമാനം
തുകയെങ്കിലും കേന്ദ്ര സർക്കാർ നൽകണം. ഇതിനകം 3 വനം ഡിവിഷനുകളിലും ചില
പദ്ധതികൾക്ക് രൂപം നൽകിയതായി മനസ്സിലാക്കുന്നു. മാനന്തവാടിയിൽ
ഇതുസംബന്ധിച്ച് ഒരു ചർച്ച നടക്കുകയും ഫലപ്രദമായ ചിലഭേദഗതികൾ ബഹുജന
സംഘടന നേതാകൾ ഉന്നയിക്കുകയും ചെയിതിട്ടുണ്ട്. സമർപ്പിക്കപ്പെട്ട പ്രാജക്ടുകൾ
ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി അപകാതങ്ങൾ പരിഹാരിച്ച് ജില്ലാതല
പദ്ധതിയാക്കി സർക്കാർ നടപ്പാക്കണം. ആവശ്യമായ പണം സർക്കാർ കണ്ടെത്തണം..
കേന്ദ്ര സഹായം ലഭ്യമാക്കാൻ എം.പിമാർ ഇടപെടണം. ബഹുജന സംഘടന
ഐക്യവേദി ഉന്നയിച്ച ഡിമാന്റുകൾ സംബന്ധിച്ച് സർക്കാർ ചർച്ചക്ക് തയ്യാറാകണം.. എന്നീ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു.
.
പ്രതിഷേധ സംഗമം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, കെ. കൃഷ്ണൻകുട്ടി, എം.വി. ശ്രേയാംസ്കുമാർ,
തുടങ്ങിയ  നേതാക്കൾ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *