May 4, 2024

മൂന്ന് മൃതദേഹങ്ങളും മോർച്ചറിയിൽ.നാലംഗ കുടുംബത്തിൽ സായൂജിനായി നാട് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

0
Wyd Puzhayi Kanathaya Famili Anappara
നാലംഗ കുടുംബത്തിന്റെ ദുരന്തത്തിൽ ദു:ഖം മാറാതെ ആനപ്പാറ ഗ്രാമം

കൽപ്പറ്റ: 

വയനാട് വെണ്ണിയോട് വലിയ പുഴയില്‍ നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായതു മുതൽ ദു:ഖത്തിലാണ് ചുണ്ടേൽ, ആനപ്പാറ ഗ്രാമങ്ങൾ  കുടുംബനാഥന്റെ മൃതദേഹം കണ്ടെത്തിയപ്പോഴും മറ്റുള്ളവർ ജീവിച്ചിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും… ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍ കുട്ടി(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(13), സായൂജ്(9) എന്നിവരെയാണ്  ഞായറാഴ്ച രാവിലെ കാണാതായത്. ഇതില്‍ നാരായണന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. ഒരു കിലോമീറ്റർ താഴെ നിന്ന് ശ്രീജയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞും ലഭിച്ചു.
ചുണ്ടേൽ ആർ.സി.യു.പി.സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സായുജ് .ചുണ്ടേൽ ആർ.സി. ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സൂര്യ .അച്ചടക്കവും മിതത്വവുമുള്ള കുട്ടികളായിരുന്നു ഇരുവരുമെന്ന് അധ്യാപകരും സഹപാഠികളും  പറയുന്നു. മാതാപിതാക്കൾ മരിച്ച വിവരമറിഞ്ഞപ്പോഴും തങ്ങളുടെ കളികൂട്ടുകാരായ സൂര്യയും സായൂജും മരിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാർത്ഥന .കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സായുജിന്റെ സ്കൂൾ തിരഞ്ഞെടുപ്പ്. സായൂജിന്റെ അടുത്ത കൂട്ടുകാരനായിരുന്നു മത്സരാർത്ഥി. സായൂജിന്റെ
നേതൃത്വത്തിലാണ് വോട്ട് പിടുത്തം നടന്നത്. അത് കൊണ്ട് തന്നെ സ്കൂളിൽ എല്ലാവർക്കും സായൂജിനോട് അടുപ്പമായി. പെട്ടെന്ന് എത്തിയ ദുരന്തവാർത്ത കൂട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും തിങ്കളാഴച തങ്ങളുടെ കൂട്ടുകാരനെയോർത്ത് കരച്ചിലും പ്രാർത്ഥനയുമായിരുന്നുവെന്ന് പ്രധാനാധ്യാപിക സിസ്റ്റർ ലീന പറഞ്ഞു.
ആർ.സി. ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സൂര്യയും എല്ലാവരോടും നല്ല സൗഹൃഭത്തിലായിരുന്നു .സങ്കട മടക്കാൻ കഴിയാതെ സൂര്യയുടെ കൂട്ടുകാരിൽ പലരും തിങ്കളാഴ്ച സ്കൂളിലെത്തിയില്ല. വീട്ടിലെ ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ ഒഴിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും തങ്ങൾക്കറിയില്ലന്നും മാതാപിതാക്കളും മക്കളും തമ്മിൽ വലിയ ആത്മബന്ധത്തിലും സൗഹൃദത്തിലുമായിരുന്നുവെന്നും സൂര്യയുടെ കൂട്ടുകാരും  ക്ലാസ്സ് അധ്യാപകനായ ജിത്തുവും പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സൂര്യയുടെ മൃതദേഹവും ലഭിച്ചുവെന്ന വാർത്ത വലിയ ദു:ഖത്തോടെയാണ് അവർ കേട്ടത്. ഏക മകൻ സായുജ് എങ്കിലും രക്ഷപ്പെടാനായി അവർ പ്രാർത്ഥിക്കുകയാണ് ഒപ്പം നാട്ടുകാരും.
ലഭിച്ച മൃതദേഹങ്ങൾ ഒന്നും ഇതുവരെ സംസ്കരിച്ചിട്ടില്ല. മൂന്ന് മൃതദേഹങ്ങളും മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെണ്ണിയോട് മദര്‍ തെരേസ ദേവാലയത്തിന് സമീപം ഗ്രാമപഞ്ചായത്ത് വൈദ്യുത ശ്മശാനത്തിന് മുന്നിലെ പുഴക്കരയിലാണ് കുടുംബത്തെ കാണാതായത്.  ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണിവരെന്ന് കുടുംബക്കാര്‍ പറഞ്ഞു. ഞായറാഴ്ച  രാവിലെ പ്രദേശവാസികളിലൊരാള്‍ പുഴക്കരയില്‍ നിന്ന് നാല് ജോഡി ചെരുപ്പുകളും ഒരു ലേഡീസ് ബാഗും  രണ്ട് കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാരായണന്റെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 

 പുഴക്കരയില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകളും വാടകവീട്ടിന്റെ എഗ്രിമെന്റ് പേപ്പറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ശ്രീജയുടേതെന്ന് കരുതുന്ന ഒരു ഡയറിയും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണവിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ബന്ധുക്കളുടെ പേരും മൊബൈല്‍ നമ്പറും ഡയറില്‍ കുറിച്ചിട്ടിട്ടുണ്ട്.  
വരികയാണന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ഇതിന് പിന്നാലെ കാരണം ആർക്കും വ്യക്തമല്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായ നാരായണൻകുട്ടിക്ക് ആ മേഖലയിൽ നിന്ന് വലിയ വരുമാനം ലഭിച്ചിരുന്നില്ല.  അടുത്ത കാലത്തായി തൊഴിലിൽ നഷ്ടം വന്നതിനാൽ ഏറെ മാനസിക സംഘർഷത്തിലായിരുന്നെങ്കിലും ആരോടും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുണ്ടേൽ , ആനപ്പാറ പ്രദേശങ്ങളിൽ ഉണ്ടങ്കിലും അവരുമായി ഇയാൾ യാതൊരു കാര്യവും ചർച്ച ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഇവരുടെ വേർപാടിന്റെ വേദനക്കൊപ്പം  മരണകാരണവും ദുരൂഹമായി തുടരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *