ഭരണഘടനാ സാക്ഷരത. സംഘാടക സമിതി രൂപീകരിച്ചു
ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള നിയമ സഭയും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ സന്ദേശയാത്രക്ക് കല്‍പ്പറ്റ,മാനന്തവാടി,പനമരം എന്നിവിടങ്ങളില്‍ സ്വീകരണമൊരുക്കും. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാതല സംഘാടക സമിതി യോഗത്തില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ ചെയര്‍പേഴ്‌സനും സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. പനമരം,മാനന്തവാടി എന്നിവിടങ്ങളിലും മേഖല സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജനുവരി 16,17 തിയ്യതികളിലാണ് ജില്ലയിലെ പര്യടനം. ജനുവരി 14 ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 24 ന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിക്കും.





Leave a Reply