July 16, 2026

സ്ത്രീത്വത്തെ മാനിക്കാത്ത നേതാക്കൾ നാടിന് അപമാനം: തിരഞ്ഞെടപ്പ് കമ്മീഷൻ ഇടപെടണം: പി.കെ ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
സ്ത്രീത്വത്തെ മാനിക്കാത്ത  നേതാക്കൾ നാടിന് അപമാനം: പി.കെ ജയലക്ഷ്മി. 
കൽപ്പറ്റ: ആലത്തൂരിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയും  യൂത്ത് കോൺഗ്രസ് നേതാവുമായി രമ്യ ഹരിദാസിനെ അപമാനിച്ച എ. വിജയരാഘവൻ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് എ. ഐ. സി.സി. അംഗവും    മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ മാനിക്കാത്ത നേതാക്കൾ കേരളത്തിന് അപമാനമാണ്. ദളിതരോടും   സ്ത്രീകളോടുമുള്ള സമീപനം എന്താണെന്ന് തെളിയിക്കുന്നതാണിത്.    രമ്യ ഹരിദാസിനെ പതിവായി ആക്ഷേപിക്കുന്ന ഇടതു നയത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ   പ്രസംഗമെന്നും സാമൂഹ്യബോധവും   രാഷ്ട്രീയ ബോധവുമുള്ള മുഴുവൻ ജനങ്ങളും  ഇതിനെതിെരെ പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും  ജയലക്ഷ്മി പറഞ്ഞു.  ദേശീയ തലത്തിൽ പോലും ശ്രദ്ധേയമായ യുവനേതാവാണ് രമ്യ ഹരിദാസ്.   രമ്യയെ പോലെ വളർന്നു വരുന്ന നേതാക്കൾ ഇത്തരം  ആക്ഷേപങ്ങളിൽ തളരില്ലന്നും  കേരളീയ സ്ത്രീ സമൂഹത്തിന്റെ മുഴുവൻ പിന്തുണ രമ്യക്കുണ്ടാവുമെന്നും  ജയലക്ഷ്മി പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെടണമെന്നും  പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം  എ വിജയരാഘവനെതിരെ  കേസ് എടുക്കണമെന്നും  ജയലക്ഷ്മി ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *