July 16, 2026

രാഹുലിന് വയനാടിനോട് വൈകാരിക ബന്ധമെന്ന് ടി.സിദ്ദിഖ്

0
IMG-20190402-WA0031
By ന്യൂസ് വയനാട് ബ്യൂറോ
രാഹുലിന് വയനാടിനോട്ടിത് വൈകാരിക ബന്ധമെന്ന് ടി.സിദ്ദിഖ് 

മാനന്തവാടി : തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ  രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ  തിരുനെല്ലി പാപ നാശിനിയടക്കമുള്ള  വയനാടിനോട് രാഹുൽ ഗാന്ധിക്ക് വൈകാരിക ബന്ധമാണുള്ളതെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ദിഖ് പറഞ്ഞു. കാട്ടിക്കുളത്ത് തിരുനെല്ലി മണ്ഡലം  യു.ഡി. എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിയോടുള്ള അതേ ബന്ധവും പരിഗണനയും ഇനി വയനാടിനും ലഭിക്കുമെന്നും  രാജ്യത്തെ റെക്കോർഡ് ഭൂരിപക്ഷമായിരിക്കും വയനാടൻ ജനത രാഹുലിന് സമ്മാനിക്കുകയെന്നും സിദ്ദിഖ് പറഞ്ഞു. 
     കൺവെൻഷനിൽ മണ്ഡലം യു.ഡി. എഫ്. ചെയർമാൻ പി.വി. ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.ഐ. സി.സി. അംഗം പി.കെ. ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം യു.ഡി. എഫ്.  ചെയർമാൻ  അഡ്വ: എൻ.കെ. വർഗീസ് , കൺവീനർ പടയൻ മുഹമ്മദ് , സി. അബ്ദുൾ അഷ്റഫ്. , ഹാരീസ് കാട്ടിക്കുളം  തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *