August 12, 2026

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിച്ച് പ്രിയങ്കയും രാഹുലും: വൈറലായി വീഡിയോ .

0
IMG-20190404-WA0006
By ന്യൂസ് വയനാട് ബ്യൂറോ

സി.വി.ഷിബു


കല്‍പ്പറ്റ : രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയോട് അനുബന്ധിച്ച്
മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ട്രക്ക് അപകടത്തില്‍ പെട്ടു.
ലോറിക്ക് കൈവരിയായി പ്രത്യേകം വെല്‍ഡ് ചെയ്ത കൈവരി തകര്‍ന്ന് പുറത്തേക്ക്
തെറിച്ചുവീണ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു ഇവരില്‍
ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എ ഹെഡ് എന്ന ചാനലിന്റെ കേരള ചീഫ്
റിപ്പോര്‍ട്ടര്‍ റിക്‌സണെ ദേഹാസ്ഥ്വാസ്യം മൂലം എഴുന്നേല്‍ക്കാന്‍
കഴിഞ്ഞില്ല. ബോധരഹിതനായി അദ്ദേഹം നിലത്തുകിടക്കുന്നത് കണ്ട പ്രിയങ്ക
ഗാന്ധി ഉടന്‍തന്നെ റോഡ് ഷോയ്ക്കായി ഒരുക്കിയ വാഹനത്തില്‍ നിന്ന്
ചാടിയിറങ്ങി വീണ് കിടക്കുന്ന മാധ്യമപ്രവര്‍ത്തകനരികിലെത്തി.
പോലീസിന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും എസ്.പി.ജിയുടേയും
സഹായത്തോടെ ആദ്യപരിചരണം നല്‍കി. ഉടന്‍ ആംബുലന്‍സ് എത്തിക്കാന്‍
നിര്‍ദ്ദേശം നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ ആംബുലന്‍സിലേക്ക്
റിക്‌സണെ കയറ്റാനായി സ്ട്രക്ചര്‍ പുറത്തേക്കെടുക്കുകയും എല്ലാവരും
ചേര്‍ന്ന് അദ്ദേഹത്തെ കയറ്റുകയും ചെയ്തു. ഈ സമയം ഓടിയെത്തിയ
രാഹുല്‍ഗാന്ധിയും പ്രിയങ്കക്കൊപ്പം ചേര്‍ന്നു. ഇരുവരും മറ്റ്
പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക്
അയക്കുന്നത് വരെ പ്രത്യേക ശ്രദ്ധ നല്‍കി. നിലത്തു വീണുകിടന്ന റിക്‌സന്റെ
കാലിലെ ഷൂസ് അഴിച്ചുമാറ്റിയതും പിന്നീട് ആംബുലന്‍സില്‍ കയറ്റുന്നതുവരെ
ഒരു കയ്യില്‍ ഈ ഷൂസ് പ്രിയങ്ക പിടിക്കുന്നതും കാണാമായിരുന്നു.
പരിക്കേറ്റവരോടുള്ള പ്രിയങ്കയുടെയും രാഹുലിന്റെയും കരുതലും സ്‌നേഹവും
പരിചരണവും തൊട്ടടുത്ത് നിന്നവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി
കത്തിപ്പടര്‍ന്നു. ലക്ഷക്കണക്കിന് ജനങ്ങളെ ആവേശത്തിലാക്കിയ റോഡ് ഷോയുടെ
അവസാനം  ഇത്തരമൊരു അപകടമുണ്ടായത് ആദ്യം എല്ലാവരേയും നിരാശരാക്കിയെങ്കിലും
പിന്നീട് നേതാക്കളുടെ ഇടപെടല്‍ ശ്രദ്ധയാകര്‍ഷിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *