March 28, 2024

അപ്രതീക്ഷിതമായി ദേവിക ലക്ഷ്മിക്കും മുത്തശ്ശിക്കും ആ ഭാഗ്യം കിട്ടി. രാഹുല്‍ ചേര്‍ത്ത് പിടിച്ചു

0
Img 20190404 Wa0057
.
സി.വി.ഷിബു


കല്‍പ്പറ്റ : രാഹുലിനെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങളാണ് രാവിലെ മുതല്‍
വയനാട് ജില്ലാ ആസ്ഥാനായ കല്‍പ്പറ്റ നഗരത്തിലേക്കൊഴുകിയത്. എന്നാല്‍
ഇവര്‍ക്കാര്‍ക്കും രാഹുലിനെ അടുത്ത് കാണാന്‍ കഴിയുമെന്ന് വലിയ
പ്രതീക്ഷയുണ്ടായില്ല. നേരത്തെ കണക്കാക്കിയിരുന്നതിലും വ്യത്യസ്തമായി
ബൈപ്പാസ് അടക്കം നഗരം മുഴുവന്‍ ചുറ്റി റോഡ് ഷോ നടത്തിയതിനാല്‍
ഇവര്‍ക്കൊക്കെ രാഹുലിനെയും പ്രിയങ്കയെയും അടുത്തുകാണാനും ചിലര്‍ക്കൊക്കെ
ഹസ്തദാനം നല്‍കാനും ആയിരങ്ങള്‍ക്ക് മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും
എടുക്കാനും അവസരം ലഭിച്ചു. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്
കല്‍പ്പറ്റ വെങ്ങപ്പള്ളി ബാങ്ക് കുന്നിലുള്ള എല്‍സി എച്ചുവിന്റെയും
കൊച്ചുമകള്‍ പ്രിയയുടെയും അവരുടെ മകള്‍ ദേവിക ലക്ഷ്മിയുടേയും കാര്യം.
രാഹുലിന്റെ വരവിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്
വിവിധ ദേശീയ മാധ്യമങ്ങള്‍ കല്‍പ്പറ്റയിലെത്തിയിരുന്നു. എല്‍സി എച്ചുവിന്
പ്രായാധിക്യം മൂലമുള്ള മരുന്ന് വാങ്ങാനാണ് ബുധനാഴ്ച
കല്‍പ്പറ്റയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ഒരു
ദേശീയ ചാനലിന്റെ ബാംഗ്ലൂരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക
രാഹുലിനെകുറിച്ച് ചോദിച്ചത്. ആരോഗ്യം അനുവദിക്കുന്നില്ല എങ്കിലും
രാഹുലിനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും മണിക്കൂറുകള്‍ കാത്തുനിന്ന്
കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു.
ഇവര്‍ ഇടപെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ കല്‍പ്പറ്റ മുന്‍സിപ്പല്‍
കൗണ്‍സിലര്‍ പി.പി.ആലിയോട് കാര്യം അവതരിപ്പിച്ചു. തുടര്‍ന്ന് പോലീസില്‍
വിവരം അറിയിച്ചു. എസ്.പി.ജിയുടെയും അനുവാദത്തോടെ രാഹുല്‍ വന്നിറങ്ങുന്ന
കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രത്യേക
ഹെലിപ്പാഡില്‍ എല്‍സിയെ കാണാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വ്യാഴാഴ്ച
രാവിലെ തന്നെ എസ്‌കെ.എം.ജെ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പ്രധാന
പ്രവേശനകവാടത്തിലെത്തണമെന്ന് രാത്രിയോടെ എല്‍സിക്ക് ഫോണ്‍
സന്ദേശംലഭിച്ചു. കൊച്ചുമകള്‍ പ്രിയയേയും അവരുടെ മകള്‍ നാലാംക്ലാസില്‍
പഠിക്കുന്ന ദേവിക ലക്ഷ്മിയേയും കൂട്ടിയാണ് ഇവര്‍
എസ്.കെ.എം.ജെയിലെത്തിയത്. ഹെലികോപ്ടറിലിറങ്ങിയ രാഹുലും പ്രിയങ്കയും
നേതാക്കളുടെ സ്വീകരണത്തിന് ശേഷം ആദ്യമെത്തിയത് ഇവര്‍ക്കരികിലേക്കാണ്.
ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ച് ഒരു മിനിറ്റോളം കുശലാന്വേഷണം
നടത്തിയതിന്റെ ത്രില്ലിലാണ് ഈ കുടുംബം. കല്‍പ്പറ്റ മില്‍മ ഡയറിയിലെ
ഡ്രൈവര്‍ ഷൈജുവിന്റെ ഭാര്യയാണ് എല്‍സി എച്ചുവിന്റെ കൊച്ചുമകള്‍ പ്രിയ.

 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *