April 26, 2024

കാർഷിക മേഖലയുടെ തകർച്ചയക്ക് കാരണം കോൺഗ്രസ് നയങ്ങൾ: മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ

0
Img 20190404 Wa0108
മാനന്തവാടി: കാർഷിക മേഖലയുടെ തകർച്ചയക്ക് കാരണമായത് കോൺഗ്രസ് തുടക്കം കുറിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണന്നും അതിന് മറുപടി നൽകാനുള്ള അവസരമാണ് നടക്കാൻ പോകുന്ന ലോക്സഭാ തെരത്തെടുപ്പെന്ന് സംസ്ഥാന സഹകരണ ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ പറഞ്ഞു.വെള്ളമുണ്ടയിൽ എൽ.ഡി.എഫ് തെരത്തെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ വികസനങ്ങൾ വോട്ടയായി മാറുമെന്നും കേരളത്തിൽ ഇരുപത് സിറ്റിലും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും യുപിഎ സർക്കാർകേന്ദ്രവും യുഡിഎഫ് കേരളവും ഭരിച്ച സമയത്താണ് ഏറ്റവും കുടുതൽ കർഷക അത്മഹത്യ കേരളത്തിൽ ഉണ്ടയതെന്നും രാജ്യത്ത് കർഷക ആത്മഹത്യ തുടരുകയാണ് ഇത് തടയുന്നതിന് മോദി സർക്കാരിന് കഴിയില്ലന്നും കർഷക സമരങ്ങൾ മുമ്പിൽ മാഹരാഷ്ട്രയിൽ അവിടെ ഭരിക്കുന്ന ബിജെപി സർക്കാരിന് മുട്ട് മടക്കേണ്ടിവന്നുവെന്നും പ്രളയസമയത്ത് കേരളത്തിന് ആവിശ്യമായ സഹായം നൽകുന്നതിനും മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് പോലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അനുവദിച്ചില്ലന്നും അപത്ത് കാലത്ത് സഹായം ചെയ്യുന്നതിന് തയ്യാറക്കത്തവരാണ് ഇപ്പോൾ ന്യായികരണവുമായി എത്തിയിരിക്കുന്നതെന്നും പ്രളയ സമയത്ത് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ച നിലപാടും ജനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.പി.എം. ഷബീറലി അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ പി.വി.സഹദേവൻ, എ.എൻ.പ്രഭാകരൻ, കെ.റഫീഖ്, കെ.എ.അന്റണിമാസ്റ്റർ, കുന്നുമ്മൽ മെയ്തു, ജസ്റ്റിൻബേബി, പി.എ.അസീസ്, കെ.സി.കെ.നജ്മുദ്ദിൻ, സിഎം അനിൽകുമാർ, എംജെ പോൾ, കെ.പി.രാജൻ, പ്രേമരാജ് ചെറുകര, എ.ജോണിഎന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *