April 26, 2024

പത്രികകളുടെ സൂഷ്മ പരിശോധന നാളെ : പരാതികള്‍ നിരീക്ഷകനെ അറിയിക്കാം.

0
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നടക്കും. പത്രികാ സമര്‍പ്പണത്തിന്റെ ക്രമമനുസരിച്ചുളള  സൂക്ഷമ പരിശോധനക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാര്‍ മേല്‍നോട്ടം വഹിക്കും. പരിശോധനക്കായി സ്ഥാനാര്‍ത്ഥിയോ മറ്റുളളവരോ വരണമെന്ന് നിര്‍ബന്ധമില്ല. സൂക്ഷമ പരിശോധനക്ക് സ്ഥാനാര്‍ത്ഥി, പ്രൊപ്പോസര്‍, ഓതറൈസ്ഡ് പേഴ്‌സണ്‍, ഇലക്ഷന്‍ ഏജന്റ് എന്നിവരില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാനും സാധിക്കും. സ്ഥാനാര്‍ത്ഥിക്ക് ആവശ്യമെങ്കില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പത്രികകളും പരിശോധിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് നാല് പത്രികകള്‍ വരെയാണ്് സമര്‍പ്പിക്കാന്‍ സാധിക്കുക. ഇതില്‍ ഏതെങ്കിലും പത്രിക സ്വീകരിച്ചാലും സമര്‍പ്പിക്കപ്പെട്ട മറ്റുളളവയും  പരിശോധിക്കും. പരിശോധനാ വേളയില്‍ പത്രിക സംബന്ധിച്ച് എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉയര്‍ന്നാല്‍ വരണാധികാരി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും.  
 
   പരാതികള്‍ നിരീക്ഷകനെ അറിയിക്കാം
   പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്താം. പരാതികള്‍ വൈകീട്ട് 4 മുതല്‍ 5 വരെ കല്‍പ്പറ്റ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും. പരാതികള്‍ observergnrl@gmail.com എന്ന വിലാസത്തിലും 9188619591, 04936 205800 എന്ന ഫോണ്‍ നമ്പരുകളിലും അറിയിക്കാം. മണിപ്പൂര്‍ കായിക യുവജനക്ഷേമവും ഉപഭോക്തൃകാര്യവും വകുപ്പ് കമ്മീഷണറും  സെക്രട്ടറിയുമായ ബോബി വൈക്കോമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *