April 18, 2024

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; വയനാട് മണ്ഡലത്തില്‍ 23 പത്രികകള്‍

0
Swathantra Sthanarthi Pathrika Samarpikunnu 1

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. അവസാന ദിവസമായ വ്യാഴാഴ്ച മാത്രം ലഭിച്ചത് ഒമ്പതു പത്രികകളാണ്.  ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ച പത്രികകളുടെ ആകെ എണ്ണം 23 ആയി. വ്യാഴാഴ്ച രാവിലെ 11.30 ന്  യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയാണ് ആദ്യം പത്രിക നല്‍കിയത്. നേതാക്കളായ പ്രിയങ്ക ഗാന്ധി, വി. വി പ്രകാശ്, ഐ.സി ബാലകൃഷ്ണന്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സരിത.എസ്.നായര്‍, കെ.എം ശിവപ്രസാദ് ഗാന്ധി, തൃശ്ശൂര്‍ നസീര്‍, ഗോപിനാഥ് കെ.വി, സിബി, അഡ്വ. ശ്രീജിത്ത് പി.ആര്‍, രാഹുല്‍ ഗാന്ധി കെ.ഇ എന്നിവരും അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയായി രാഘുല്‍ ഗാന്ധി കെ.യും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍.അജയകുമാറിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 
എന്‍.മുജീബ് റഹ്മാന്‍ (സ്വത), മണി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), പി.പി.സുനീര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ഷിജോ എം വര്‍ഗീസ് (സ്വത), ഡോ. കെ.പത്മരാജന്‍ (സ്വത), അബ്ദുള്‍ ജലീല്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഉഷ. കെ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍), കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), തുഷാര്‍ (ഭാരത് ധര്‍മ്മ ജനസേന), സെബാസ്റ്റ്യന്‍ (സ്വത), ബിജു.കെ (സ്വത), പ്രവീണ്‍ കെ.പി (സ്വത), മൊഹമ്മദ് (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി), ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ എട്ടിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *