March 29, 2024

തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി. ഉപാദ്ധ്യക്ഷ സ്ഥാനം രാജിവെക്കണം: എസ്.ആര്‍.പി.

0
Img 20190405 Wa0000

കല്‍പ്പറ്റ : എസ്.എന്‍.ഡി.പി.യോഗത്തിന്റെ മതേതര മൂല്യങ്ങളേയും ശ്രീനാരായണ
ദര്‍ശനങ്ങളേയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുമ്പില്‍ അടിയറവ്
വെച്ച് സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബലികഴിച്ച തുഷാര്‍
വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഉപാധ്യക്ഷ സ്ഥാനം
രാജിവെക്കണമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാര്‍ട്ടി (എസ്.ആര്‍.പി.)
സംസ്ഥാന ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍
ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി. യോഗത്തേയും എസ്.എന്‍. ട്രസ്റ്റിനേയും
സ്വന്തം താല്‍പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി മാറ്റിമറിച്ച
യോഗം ജനറല്‍ സെക്രട്ടറി ഇരട്ടത്താപ്പ് നയമാണ്
സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മകനെ
ആശിര്‍വദിച്ച് വിടുകയും സംസ്ഥാനത്ത് മൈക്രോഫിനാന്‍സ് കേസുകള്‍
ഒതുക്കിതീര്‍ക്കാന്‍ എല്‍.ഡി.എഫിനെ പിന്‍താങ്ങുകയും ചെയ്യുകയാണ്. ഒരേസമയം
നവോത്ഥാനങ്ങളുടെ മൂല്യങ്ങളുടെ സംരക്ഷകനും വര്‍ഗീയ ശക്തികളുടെ ബ്രാന്റ്
അംബാസിഡറുമാകാന്‍ ഇരുവരും മത്സരിക്കുകയാണ്. വൈസ് പ്രസിഡന്റ്
സ്ഥാനത്തുനിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്താക്കാനുള്ള ആര്‍ജ്ജവവും
നീതിബോധവും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കണം.
വയനാട് മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിന് തുഷാര്‍ വെള്ളാപ്പള്ളിയെ
പരാജയപ്പെടുത്തി രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക്
വിജയിപ്പിക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനുവേണ്ടി പ്രവര്‍ത്തകര്‍
ഒന്നടങ്കം രംഗത്തിറങ്ങും. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മതേതര
ജനാധിപത്യ സഖ്യം കേന്ദ്രത്തില്‍ ഭരണത്തില്‍ വരുന്നതിന് കേരളത്തിലെ
മുഴുവന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ എസ്.ആര്‍.പി. സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായും
ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും
ഇന്ത്യന്‍ ഭരണഘടനക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ട് കര്‍ഷകരേയും സാധാരണ
ജനങ്ങളേയും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കബളിപ്പിച്ച് കോര്‍പ്പറേറ്റുകളെ
യഥേഷ്ടം വളര്‍ത്തിയ നരേന്ദ്രമോദിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണം
അവസാനിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
മുന്നില്‍കണ്ട് ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ച് പിന്നോക്ക
സമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ സാമുദായിക സംവരണത്തെ തകിടം
മറിച്ച് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പിലാക്കിയ
ബി.ജെ.പി.സര്‍ക്കാരിനെയാണ് തുഷാര്‍ വെള്ളാപ്പള്ളി പിന്തുണക്കുന്നത്.
ശ്രീനാരായണ പ്രസ്ഥാനത്തേയും പിന്നോക്ക ജനവിഭാഗങ്ങളേയും വഞ്ചിക്കുന്ന
തരത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മത്സരിക്കുന്നത് തികഞ്ഞ
അധാര്‍മ്മികതയാണെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്
കെ.എം.രാധാകൃഷ്ണന്‍, വയനാട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സുധീഷ്
വടക്കനാട്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കേശവന്‍, ജില്ലാ സെക്രട്ടറി
സൈജു കുന്നത്ത്, സംസ്ഥാനകമ്മറ്റിയംഗം സഹദേവന്‍ വാളവയല്‍ എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *