March 29, 2024

പ്രകൃതി ദുരന്ത നിവാരണ പരിശീലനം 9ന് ബത്തേരിയില്‍

0
Img 20190405 Wa0001
കൽപ്പറ്റ: 
നാഷണല്‍ ഡിഫന്‍സ് റസ്‌പോണ്‍സ് ഫോഴ്‌സ്, ഫയര്‍ & റസ്‌ക്യു സര്‍വീസസ് ,
പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ
സഹകരണത്തോടെ ഏപ്രില്‍ 9ന് ബത്തേരിയില്‍ മോക് ഡ്രില്ലും പ്രകൃതി ദുരന്ത
നിവാരണ പരിശീലനവും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിമുതല്‍ 5 മണിവരെ ബത്തേരി
ശ്രേയസ് ട്രെയ്‌നിംഗ് സെന്ററിലാണ് പരിപാടി. ദുരന്തനിവാരണ സന്നദ്ധസേവനം
ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കോഴിക്കോട്
ജില്ലയില്‍ പൂനൂര്‍ ആസ്ഥാനമായി സാമൂഹിക സന്നദ്ധസേവന പ്രവര്‍ത്തനം
നടത്തുന്ന സംഘടനയാണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. ഇതിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനാ വിഭാഗത്തില്‍ വിവിധ തരത്തിലുള്ള
പരിശീലനം ലഭിച്ച 150ഓളം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ
വര്‍ഷത്തെ പ്രകൃതി ദുരന്തത്തില്‍ പ്രധാനമായും കോഴിക്കോട് ജില്ലയിലെ
കരിഞ്ചോല, കണ്ണപ്പന്‍കുണ്ട്, വയനാട് ജില്ലയിലെ പനമരം, കല്‍പ്പറ്റ
തുടങ്ങിയ സ്ഥലങ്ങളിലും മനുഷ്യസാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. വീട്
നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും, 150ഓളം
കുട്ടികള്‍ക്ക്പഠനോപകരണങ്ങള്‍ നല്‍കാനും കഴിഞ്ഞു. ഏഴ് ജില്ലകളില്‍
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍
മാതൃകാപരമായ സേവനങ്ങള്‍ ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍
ഏറ്റവും ആദ്യമെത്തുന്നതും പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ വ്യാപൃതരാവുന്നതും
നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരുമാണ്. എന്നാലിവര്‍ക്ക് ശരിയായ
പരിശീലനത്തിന്റെ അപര്യാപ്തത മൂലം ജീവന്‍ നഷ്ടപ്പെടാനോ ജീവിതകാലം മുഴുവന്‍
പ്രയാസം അനുഭവിക്കാനും ഇടയാകുന്നു. പ്രകൃതി ദുരന്തങ്ങളും
മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും ഉണ്ടാകുമ്പോള് പ്രത്യാഘാതങ്ങളുടെ വ്യാപ്തി
കുറക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം ആവശ്യമാണെന്നും
ഇവര്‍ പറഞ്ഞു. കോര്‍ഡിനേറ്റര്‍ കെ.അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി
സി.കെ.എ. ഷമീര്‍ ബാവ, ചീഫ് ട്രെയ്‌നര്‍ ഷംസുദ്ദീന്‍ എകരൂര്‍ എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *