March 28, 2024

മാധ്യമ പ്രവത്തകരുടെ വാഹനത്തിനുണ്ടായ അപകടം: ഡൽഹിയിലെത്തിയിട്ടും കരുതൽ വിടാതെ പ്രിയങ്ക: സോഷ്യൽ മീഡിയയുടെ പ്രചാരണത്തിൽ വേദനയുണ്ടന്ന് റിക്സൺ

0
Img 20190405 075435
 .
മാധ്യമ പ്രവത്തകരുടെ വാഹനത്തിനുണ്ടായ അപകടം: 
ഡൽഹിയിലെത്തിയിട്ടും കരുതൽ  വിടാതെ പ്രിയങ്ക: സോഷ്യൽ മീഡിയയുടെ പ്രചാരണത്തിൽ വേദനയുണ്ടന്ന് റിക്സൺ
സി.വി.ഷിബു.
കൽപ്പറ്റ: മാധ്യമ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ  തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ റിക്സൺ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി.  തോളല്ലിനും വലതു കൈക്കും പരിക്കേറ്റ റിക്സന്നെ  വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് . ഇതിനിടെ റിക്സന്റെ പരിക്കിൽ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത രാഹുലും പ്രിയങ്കയും തുടർന്നും റിക്സന്റ ആരോഗ്യ നിലയെപ്പറ്റി തിരക്കി. പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഹുൽ ട്വീറ്റ് ചെയ്തപ്പോൾ ,ഡൽഹിയിലെത്തിയ പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച പത്തരയോടെ റിക്സണെ ഫോണിൽ വിളിച്ചും അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി, കെ.പി.സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും വിവരങ്ങൾ അന്വേഷിച്ചു.  എന്നാൽ ഇതിനിടെ അപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയ അവഹേളിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നതിലാണ് ശരീരത്തെക്കാൾ മനസ്സിന്റെ വേദനയെന്ന് വയനാട് വിടും മുമ്പ് റിക്സൺ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
       യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനും റോഡ് ഷോയ്ക്കുമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ഒപ്പം മാധ്യമപ്രവർത്തകന്‍റെ ഷൂസ് കൈയ്യിലേന്തിയ പ്രിയങ്ക ഗാന്ധിയും സോഷ്യൽ മീഡയിയൽ താരമായിരുന്നു. . ഒന്നര മണിക്കൂർ നീണ്ട കൽപ്പറ്റ നഗരം ചുറ്റിയുള്ള റോഡ് ഷോയുടെ അവസാന നിമിഷമാണ് മാധ്യമപ്രവർത്തകരെ കയറ്റിയ ട്രക്ക് അപകടത്തിൽ പെട്ടത്. എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂളിന്‍റെ താത്കാലിക ഹെലിപാഡിന് സമീപമുള്ള പ്രവേശന കവാടം റോഡ് ഷോയുടെ വാഹന വ്യൂഹത്തിൽ ആദ്യം കടന്നത് മാധ്യമപ്രവർത്തകരുടെ ട്രക്ക് ആയിരുന്നു. അപ്രതീക്ഷിതമായി ട്രക്കിന്‍റെ പിൻ ചക്രങ്ങൾ കുഴിയിൽവീണാണ് അപകടമുണ്ടായത്. കുഴിയിൽ വീണ ഉടനെ വാഹനത്തിൽ ഘടിപ്പിച്ച താത്കാലിക കൈവരിയിൽ ചാരിനിന്ന മാധ്യമ പ്രവർത്തകരാണ് പുറത്തേക്ക് തെറിച്ച് വീണത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എഹെഡ് എന്ന ചാനലിന്‍റെ കേരള ചീഫ് റിപ്പോർട്ടർ റിക്സണ്‍ എടത്തിൽ നിലത്ത് വീണ് കിടക്കുന്നത് കണ്ടാണ് പ്രിയങ്ക തുറന്ന വാഹനത്തിൽനിന്നും ഇറങ്ങിഓടിയെത്തിയത്. റിക്സണ് അരികിൽ എത്തിയ പ്രിയങ്ക ഗാന്ധി ആദ്യം ചെയ്തത് കാലിലെ ഷൂസ് അഴിച്ച് മാറ്റുകയായിരുന്നു. പിന്നീട് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ആംബുലൻസ് വിളിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകരും പ്രിയങ്കയും ചേർന്ന് ഡോക്ടറെ വിളിച്ച് വരുത്തി പ്രഥമ ശുശ്രൂഷ നൽകിയാണ് ആംബുലൻസിൽ കയറ്റിയത്. സ്ട്രക്ചറിൽ കയറ്റാൻ നേരമാണ് രാഹുൽ ഗാന്ധി ഓടിയെത്തിയത്. പിന്നീട് റിക്സണെ കയറ്റിയ സ്ട്രക്ചർ താങ്ങിയത് രാഹുൽ ഗാന്ധിയാണ്. ഈ സമയം താൻ അഴിച്ചുവച്ച റിക്സന്‍റെ ഷൂസ് പ്രിയങ്ക തപ്പി നടക്കുന്നത് കാണാമായിരുന്നു. ഈ ഷൂസ് കയ്യിലേന്തി പ്രിയങ്ക ആംബുലൻസിൽ എത്തിച്ച് നൽകിയ ദൃശ്യങ്ങളാണ് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായത്. 
ഫോട്ടോകൾ ': അപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകന്‍റെ ഷൂസ് പ്രിയങ്ക ഗാന്ധി അഴിച്ചുമാറ്റുന്നു. തുടർന്ന് ഷൂസുമായി മാധ്യമ പ്രവർത്തകനൊപ്പം ആംബുലൻസിലേക്ക് അനുഗമിക്കുന്നു. 
അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ സി.വി. ഷിബു പകർത്തിയ ചിത്രങ്ങൾ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *