March 29, 2024

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ; ‘കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടും.

0
 വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ; ‘കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടും’ 
: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും, പ്രകടന പത്രിക പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 13 ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 
: വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ആദിവാസി-ദളിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണ്  പരിഷ്‌ക്കരിക്കണമെന്ന് എ.ഐ.സി.സിയോടും യുപിഎ നേതൃത്വത്തോടും കെ.പി.സി.സിയോടും ആവശ്യപ്പെടുവാനും ആദിവാസി ഗോത്രമഹാസഭ തീരുമാനമെടുത്തിട്ടുണ്ട്.
 ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ജി. ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ആദിവാസി ഗോത്രമഹാസഭ പിന്‍തുണക്കും.
 രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും, പ്രകടന പത്രിക പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 13 ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. മേല്‍പറഞ്ഞ ആവശ്യങ്ങള്‍ എ.ഐ.സി.സി.ക്കും, യു.പി.എ. നേതൃത്വത്തിനും, കെ.പി.സി.സി.ക്കും ആദിവാസി-ദലിത് സംഘടനകള്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *