September 5, 2026

എ.ഐ.സി. സി. നിരീക്ഷകൻ മാനന്തവാടി മണ്ഡലത്തിൽ സന്ദർശനം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
എ.ഐ.സി. സി. നിരീക്ഷകൻ മാനന്തവാടി മണ്ഡലത്തിൽ   സന്ദർശനം നടത്തി.
മാനന്തവാടി: എ.ഐ.സി. സി. നിരീക്ഷകൻ കെ.വി. തങ്കബാലു  മാനന്തവാടി മണ്ഡലത്തിൽ   സന്ദർശനം നടത്തി.

  മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ പുരോോഗതി  വിലയിരുത്തി. തുടർന്ന് തിരുനെല്ലി  പഞ്ചായത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. 

.തിങ്കളാഴ്ച എത്തുന്ന  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ 8 മുതൽ 1 വരെ വയനാട് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുക്കും.
അദ്ദേഹം രാവിലെ 10 മണിക്ക് മാനന്തവാടി നിയോജക മണ്ഡലം തിരഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മറ്റ് ഭാരവാഹികൾക്കൊപ്പം മാധ്യമങ്ങളെ കാണും. 
  കൽപ്പറ്റ,  സുൽത്താൻ ബത്തേരി, ' മാനന്തവാടി എന്നിവിടങ്ങളിലാണ് യോഗങ്ങളിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കും. . 9, 11 തിയ്യതികളിൽ  കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 9 ന് 3.30 ന് മാനന്തവാടിയാണ് ആദ്യ പരിപാടി. തുടർന്ന് 5 ന് സുൽത്താൻ ബത്തേരി, 6.30 കൽപ്പറ്റ എന്നിവിടങ്ങളിൽ അദ്ദേഹം പ്രചാരണത്തിന് എത്തും. 11 ന് വൈകുന്നേരം 5 ന് അരിക്കോട്, 6 ന് നിലമ്പൂർ, 7 ന് വണ്ടൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലും എ.കെ ആൻ്റണി പങ്കെടുക്കും. 10 ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് എം.എം ഹസ്സൻ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
മാനന്തവാടി നിയോജക മണ്ഡലത്തിൽ ഗൃഹ സന്ദർശനവും ബൂത്ത് കൺവെൻഷനുകളും കുടുംബ യോഗങ്ങളും നടന്നു വരികയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *