April 26, 2024

രാഹുൽ ഗാന്ധിക്ക് വയനാടിനോട് എന്നും കരുതൽ ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി: കർഷകരുടെ പ്രകടനപത്രികയുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

0
Img 20190408 Wa0007
 സി.പി.എമ്മിനോട് രാഹുൽ മറുപടി പറയാത്തത് സഹിഷ്ണുണുത കൊണ്ട് : ഉമ്മൻ ചാണ്ടി '

യു.പി.എ. പ്രകടനപത്രിക രാജ്യം ചർച്ച ചെയ്യുകയാണന്നും ഉമ്മൻ ചാണ്ടി. 
മാനന്തവാടി: തനിക്കെതിരെ എന്തെല്ലാം പറഞാലും സി.പി. എമ്മിനെതിരെ ഒന്നും പറയില്ലന്ന രാഹുൽ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണന്നും 
 
മുഖ്യശത്രു ബി.ജെ.പി. തന്നെയെന്നും  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  യു.ഡി. എഫ്. വിശ്വാസികളോടൊപ്പമാണ്. സഹിഷ്ണുത കൊണ്ടാണ് സി.പി. എമ്മിനെതിരെ പ്രതികരിക്കില്ലന്ന് രാഹുൽ പറഞ്ഞതെന്നും അദ്ദേഹം മാനന്തവാടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും രാഹുലിന്റെയും പാരമ്പര്യം സഹിഷ്ണുതയാണ്.  

മതേതര സർക്കാരിന് വേണ്ടി ദേശീയ തലത്തിൽ ഒന്നിക്കുമ്പോൾ  അതിൽ നിന്ന് ഇടത് പാർട്ടികൾക്ക് മാറി നിൽക്കാനാകില്ല.  ദേശീയ തലത്തിൽ താഴെയിറക്കേണ്ടത് മോദി സർക്കാരിനെയാണ്. എന്നാൽ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക എതിർകക്ഷികൾ ഉണ്ടാകാം .അതിനാൽ കേരളത്തിൽ സി.പി.എമ്മിനോട് തന്നെയാണ് മത്സരം .വിശാല സഖ്യത്തിൽ സി.പി. എമ്മും ഉണ്ടാകണമെന്നായിരുന്നു കോൺഗ്രസിന്റെ ആഗ്രഹം. എന്നാൽ മുമ്പ് നടന്ന പാർട്ടി കോൺഗ്രസിൽ അവർ സ്വീകരിച്ച നിലപാടിൽ ചുഴിയിൽ കിടന്ന് കറങ്ങുകയാണ് സി.പി. എം.  

          കോൺഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാൽ ശബരിമല വിഷയത്തിന്റെ പേരിൽ വോട്ടു ചോദിക്കില്ല. കേരളത്തിലെ വോട്ടർമാർ എല്ലാം അറിയുന്നവരാണ്. അവർക്കറിയാം ശബരിമലയുടെ  പേരിൽ രാഷ്ട്രീയം കളിക്കുന്നവരെ. വോട്ട് ആർക്ക് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം. 
ജാഗ്രത പുലർത്തിയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാമായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമപരമായി പരിഹരിക്കും .
കോടതിയിൽ മസാല ബോണ്ട് വിവാദത്തിൽ  പ്രതി പക്ഷ നേതാവ് പഠിച്ചാണ് മറുപടി പറഞ്ഞത്.അതിന് പൂർണ്ണ പിന്തുണ നൽകുന്നു.   
.ജനങ്ങളുമായുള്ള ഐക്യമാണ് ആന്ധ്രയിൽ കോൺഗ്രസിന്റേത് ' കഴിഞ്ഞ തവണ രണ്ട് ശതമാനം മാത്രമായിരുന്നു കോൺഗ്രസിന്റെ വോട$ പി പി തം 2024-ലേക്കുള്ള പ്രാരംഭ നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്.  അമേഠിയും വയനാടും ജയിച്ചാൽ ഏത് സീറ്റ് നിലനിർത്തണമെന്ന് രാഹുൽ ഗാന്ധിയായിരിക്കും തീരുമാനമെടുക്കുക .ഒരിക്കൽ രാഹുൽ ഗാന്ധി ഒരു കാര്യം പറഞാൽ വിട്ടിട്ട് പോകുന്നയാളല്ല രാഹുൽ .വയനാട്ടിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ ഡൽഹിയിൽ ചെന്നിട്ടും വിളിച്ചന്വേഷിച്ചത് അതിന് ഉദാഹരണമാണ്.വയനാടിന്റെ കാര്യത്തിൽ  ഈ കരുതൽ എന്നുമുണ്ടാകും. 

 അടിസ്ഥാന വർഗ്ഗത്തിന് വേണ്ടിയുള്ളതാണ് യു.പി. എ.യുടെ  പ്രകടനപത്രികയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്താണ്  പ്രകടനപത്രിക തയ്യാറാക്കിയത്. കർഷകർക്കും സ്ത്രീകൾക്കും  മുൻഗണന നൽകിയ മിനിമം വരുമാനം എല്ലാവർക്കും ഉറപ്പു നൽകുന്ന ഈ പ്രകടന പത്രിക രാജ്യം ചർച്ച ചെയ്യുകയാണ്. 
        വയനാട് പാർലമെന്റ് മണ്ഡലത്തിലെ എ.ഐ. സി.സി. നിരീക്ഷകൻ ടി. ആർ. തങ്കബാലു , എ.ഐ.സി.സി. അംഗങ്ങളായ കെ.സി. റോസക്കുട്ടി,  പി.കെ. ജയലക്ഷ്മി ,  വയനാട് ഡി.സി.സി. പ്രസിഡണ്ട്  ഐ.സി. ബാലകൃഷ്ണൻ, യു.ഡി. എഫ്. ചെയർമാൻ പി.പി. എ. കരീം, കൺവീനർ എൻ .ഡി അപ്പച്ചൻ,  കെ.പി.സി.സി .ഭാരവാഹികളായ  ലാലി വിൻസന്റ്,  കെ.പി. അനിൽകുമാർ  ,കേരളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട്  എം.സി.സെബാസ്റ്റ്യൻ,   സി.എം. പി. ജില്ലാ സെക്രട്ടറി, ഭൂപേഷ്,  ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി  അഡ്വ: ജവഹർ ,  അഡ്വ. എൻ.കെ. വർഗീസ്, നിസാർ മുഹമ്മദ്,  എം.ജി. ബിജു. ,കെ.ജെ. പൈലി തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *