വയനാടിനെ മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാടിനെ മാതൃകാ മണ്ഡലമാക്കി മാറ്റും എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്‌സഭാ മണ്ഡലം. പാരമ്പര്യത്തിന്റെ മഹിമ പാടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന ഇടതുപാര്‍ട്ടികളുടെയും പൊയ്മുഖം ഇവിടെ അഴിഞ്ഞു വീണു കഴിഞ്ഞു. വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് അതിര്‍ത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി നിന്ന് വോട്ടു ചോദിക്കുന്നവര്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ഈ രാഷ്ട്രീയ പൊള്ളത്തരം തന്നെയാണ് ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. വയനാട്ടിലെ വോട്ടര്‍മാര്‍ ഈ കപടവേഷക്കാരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ആധുനിക ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് നേതൃത്വം നല്‍കുന്ന  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്‌നങ്ങളും ഭരണനൈപുണ്യവും മലയാളമണ്ണില്‍ എത്തിക്കുക എന്ന ദൗത്യത്തിന് ശക്തിപകരുകയാണ് ലക്ഷ്യം. ഇടതു വലതുമുന്നണികളുടെ വികല രാഷ്ട്രീയനയങ്ങള്‍ ശിഥിലമാക്കിയ നാടാണ് വയനാട്. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ ഒന്നുപോലും ഇവിടെ ഉണ്ടായിട്ടില്ല.
   പൊന്നുവിളയിച്ചിരുന്ന വയനാടന്‍ കൃഷിഭൂമികള്‍ ഇന്ന് കര്‍ഷകരുടെ ശവപ്പറമ്പാണ്. ആരോഗ്യമേഖല ശോചനീയം. ആദിവാസി ക്ഷേമപദ്ധതികള്‍ ശതകോടികള്‍ കൊള്ളയടിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമായി മാറി. രാത്രിയാത്രാ നിരോധനം നീക്കല്‍, വയനാട് ചുരം റോഡിന് ബദല്‍ റോഡ്, രണ്ട് തവണ തറക്കല്ലിട്ടിട്ടും നടക്കാതെ പോയ വയനാട് മെഡിക്കല്‍ കോളേജ് സഫലമാക്കല്‍, കര്‍ഷകര്‍ക്ക് പ്രത്യേക രക്ഷാ പാക്കേജ്, വന്യജീവി അക്രമം ഒഴിവാക്കാനുള്ള നടപടികള്‍, കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന ചാലിയാര്‍ നദീതട പദ്ധതി,  നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, നിലമ്പൂരില്‍ ലോകോത്തരമായ മരവ്യവസായ ഹബ്, പാവപ്പെട്ടവര്‍ക്ക്‌തൊഴില്‍ദാന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍തൂക്കം നല്‍കുക. വയനാട്ടിലേക്ക് റെയില്‍പാത എന്ന ബ്രിട്ടീഷുകാരുടെ പദ്ധതി നൂറ്റാണ്ടിനിപ്പുറം  സഫലമാക്കാനാകുള്ള കഠിനപ്രയത്‌നവും ഉണ്ടാകും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജില്ലാ ആസ്പിരേഷണല്‍ പദ്ധതിക്കായി രാജ്യത്ത് തിരഞ്ഞെടുത്ത 115 പിന്നാക്ക ജില്ലകളിലൊന്ന് വയനാടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ദാരിദ്ര്യലഘൂകരണം തുടങ്ങിയ മേഖലകളില്‍ സമഗ്ര വികസനത്തിന് പരിധിയില്ലാത്ത സാമ്പത്തികസഹായം നല്‍കുന്ന ഈ പദ്ധതി വയനാടിന്റെ പ്രശ്‌നങ്ങളള്‍ക്കൊക്കെ പരിഹാരമാകേണ്ടതായിരുന്നു. എന്നാല്‍ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ ഈ പദ്ധതിയില്‍ താല്പര്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അത് നഷ്ടപ്പെടുത്തി കേരള സര്‍ക്കാര്‍. ഒരു പിന്നാക്ക ജില്ലയെ കൈപിടിച്ചുയര്‍ത്താന്‍ ലഭിച്ച അസുലഭമായ അവസരം നഷ്ടപ്പെടുത്തി വയനാടന്‍ ജനതയെ വഞ്ചിച്ചവരോട് മാപ്പില്ലെന്ന്  പറയാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.  സമഗ്രവികസനവും സംശുദ്ധമായ രാഷ്ട്രീയവുമാണ് എന്‍ഡി എ മുന്നോട്ടുവയ്ക്കുന്നത്. കപട വാഗ്ദാനങ്ങളില്ല, തേന്‍വാക്കുകളില്ല, വയനാടിന്റെ പുരോഗതിയാണ് ലക്ഷ്യം. ജനങ്ങളോട് ചേര്‍ന്ന് നിന്ന് ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാവുന്ന ഒരു മണ്ഡലമായി വയനാടിനെ മാറ്റും എന്നും തുഷാര്‍ പറഞ്ഞു.


കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More
     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് ...
Read More
     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ ...
Read More
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നുകൽപ്പറ്റ: കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം ...
Read More
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം. സി.വി.ഷിബുകൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം ...
Read More
കൽപ്പറ്റ: ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക് ആദ്യം അനുഭവപ്പെട്ടത്. . കുലച്ച വാഴയും, ഇളനീർ കുലയും, കുരുത്തോല തോരണവും ...
Read More
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.   26 ...
Read More
ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ...
Read More
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  ...
Read More
 .സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൽ  ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് ...
Read More

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *