April 20, 2024

വാർത്താ വിശകലനത്തിന് വയനാട്ടിൽ യു.ഡി.എഫ് മീഡിയ സെൻ്റർ.

0
Img 20190410 Wa0061
കൽപ്പറ്റ: രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ വാർത്തകൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും യു.ഡി.എഫ് മീഡിയ സെൻ്റർ പ്രവർത്തനം തുടങ്ങി. കൽപ്പറ്റ ചെമ്പ്ര ഹെറിറ്റേജിലാണ് മീഡിയ സെൻ്റർ. എ.ഐ.സി.സി നിർദ്ദേശത്തെ തുടർന്നാണ് വാർത്താ വിശകലനത്തിനായി പ്രത്യേക കേന്ദ്രം  ഒരുക്കിയിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി മീഡിയാ കോ- ഓർഡിനേറ്ററുമായ അഡ്വ. കെ.പി അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരാണ് സംഘത്തിലുള്ളത്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാർത്തകളും ദൃശ്യങ്ങളും അതിവേഗം മാധ്യമങ്ങൾക്ക് നൽക്കാനുള്ള സംവിധാനവും മീഡിയ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ഓരോ ചലനങ്ങളും സൂഷ്മമായി നിരീക്ഷിച്ച് ദിനംപ്രതി എ.ഐ.സി.സി മീഡിയ വിഭാഗത്തിന് റിപ്പോർട്ട് നൽകുന്നതും ഈ സംഘമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവർ ചേർന്ന് മീഡിയ സെൻ്റർ ഉൽഘാടനം ചെയ്തു. മീഡിയ കോ ഓർഡിനേറ്റർ അഡ്വ. കെ.പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ, പ്രോഗ്രാം കോ – ഓർഡിനേറ്റർ സജീവ് ജോസഫ്, എൻ. സുബ്രഹ്മണ്യൻ, എൻ.ഡി അപ്പച്ഛൻ എന്നിവർ സന്നിഹിതരായിരുന്നു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *