April 19, 2024

‘വോട്ട‌് ചോദിക്കും മുമ്പ‌് വയനാട്ടുകാരോട‌് മാപ്പ‌് ചോദിക്കുമോ?’ 14 ന‌് 15,000 മെഗാ സ‌്ക്വാഡ‌് പ്രവർത്തനവുമായി എൽ.ഡി.എഫ‌്

0
Img 20190410 Wa0032

കൽപ്പറ്റ
 ‘വോട്ട‌് ചോദിക്കും മുമ്പ‌് വയനാട്ടുകാരോട‌് മാപ്പ‌് ചോദിക്കുമോ?’ എന്ന കാമ്പെയിനുമായി എൽഡിഎഫ‌് വോട്ടർമാരിലേക്ക‌്. എൽഡിഎഫ‌് ഉയർത്തുന്ന പത്ത‌് ചോദ്യങ്ങളടങ്ങിയ ലഘുലേഖയുമായി 14ന‌് 15,000 സ‌്ക്വാഡുകൾ ഭവന സന്ദർശനം നടത്തുമെന്ന‌് ചെയർമാൻ സി കെ ശശീന്ദ്രൻ എംഎൽഎ, ജന. കൺവീനർ പി സന്തോഷ‌്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   കോൺഗ്രസ‌് നയങ്ങൾ വയനാട്ടിലെ നൂറ‌് കണക്കിന‌് കർഷകരെ ആത്മഹതയിലേക്ക‌് തള്ളിവിട്ടിട്ടും അതേ നയങ്ങൾ തുടരുന്ന സാഹചര്യത്തിലാണ‌് എൽഡിഎഫിന്റെ മെഗാ സ‌്ക്വാഡ‌് പ്രവർത്തനം.
ഒരു ബൂത്തിൽ പത്ത‌് സ‌്ക്വാഡ‌് പ്രകാരമാണ‌് പ്രവർത്തകർ വോട്ടർമാരെ നേരിൽ കാണുക.  മുഴുവൻ നേതാക്കളും പ്രവർത്തകരും പകൽ എട്ട‌് മുതൽ 11മണിവരെ  നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാവും. 
കോൺഗ്രസ‌് തുടങ്ങിവെച്ച നവ ഉദാരവൽക്കരണം–-ആഗോളവൽക്കരണ നയങ്ങളും ആസിയൻ കരാറുമാണ‌് കർഷകരെ ആത്മഹത്യയിലേക്ക‌് നയിച്ചത‌്.   ഈ നയങ്ങൾ ഇതുവരെ  തിരുത്തുമെന്ന‌് കോൺഗ്രസാേ ഇവിടെ യുഡിഎഫ‌് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽഗാന്ധിയോ പറഞ്ഞിട്ടില്ല. നയങ്ങൾ തുടരുന്നിടത്തോളം കർഷകർ പ്രതിസന്ധിയിൽ തന്നെയാവും.  സമ്പത്‌ സമൃതിയിലായിരുന്ന വയനാട്ടിലെ കാർഷിക മേഖലയെ തകർത്തത‌്  കോൺഗ്രസാണ‌്.  കാർഷിക തകർച്ചയും ഉൽപ്പന്ന വിലയിടുവും കടബാധ്യതകളും മൂലം രാജ്യത്ത്  ആത്മഹത്യ ചെയ്യുന്ന കർഷകരുടെ നാടായി വയനാടിനെ മാറ്റി.     അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക‌് മറുപടി പറയാതെ അവർക്ക‌് കർഷകർക്കിടയിലേക്ക‌് ഇറങ്ങാനാവില്ല.   ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരും കോൺഗ്രസ‌് നയങ്ങൾ തുടരുകയാണ‌് ചെയ‌്തത‌്. പുതിയ ആർസിഇപി കരാർ കർഷകരെ കൂടുതൽ ദുരിതത്തിലാക്കാൻ  പോകുകയാണ‌്.  ബിജെപികൊണ്ടുവന്ന ഈ കരാറിനെ  കോൺഗ്രസ‌് പാർലമെന്റിൽ പിന്തുണച്ചു. ഇതോടെ പച്ചക്കറി ഉൾപ്പെടെ സർവതും ഇറക്കുമതി ചെയ്യും.  കർഷകർ വീണ്ടും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെത്തും.
കർഷകർക്ക‌് എന്നും താങ്ങായി നിന്നത‌് ഇടതുപക്ഷമാണ‌്. 2005ൽ കേരളത്തിൽ അധികാരത്തിൽ വന്ന വി എസ‌് അച്യുതനന്ദന്റെ  നേതൃത്വത്തിലുള്ള സർക്കാർ എടുത്ത നടപടികളുടെ ഭാഗമായാണ‌് അന്ന‌് വയനാട്ടിലെ കർഷക ആത്മഹത്യ ഇല്ലാതാക്കിയത‌്. ജപ‌്തി ഇല്ലാതാക്കുകയും കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ച‌് കടങ്ങൾ ഇല്ലാതാക്കുകയും ചെയ‌്തു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വൻ കർഷക പ്രക്ഷോ ഭങ്ങൾക്ക‌് നേതൃത്വം നൽകിയതും ഇടതുപക്ഷമാണ‌്.  12ന‌് പുൽപ്പള്ളിയിൽ 
ദേശീയ നേതാക്കൾ പങ്കെടുത്ത‌്  നടക്കുന്ന കർഷക പാർലമെന്റ‌് ദേശീയ ശ്രദ്ധയാകർഷിക്കും.  13ന‌് നിലമ്പൂരിലും കർഷക പാർലമെന്റ‌് നടക്കും.
മോഡി ഭരണത്തിൽ രാജ്യത്ത‌് മതേതരത്വവും ജനാധിപത്യവും ചോദ്യചെയ്യപ്പെടുമ്പോൾ കാഴ‌്ചക്കാരായി നിൽക്കുകയാണ‌് കോൺഗ്രസ‌്. ബീഫ‌് കഴിച്ചുവെന്ന‌് ആരോപിച്ച‌് 40 പേരെയാണ‌് ഈ ഭരണത്തിൽ തല്ലിക്കൊന്നത‌്. ഇതിൽ ഒരാളുടെ വീട്ടിൽ പോലും കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ പോയിട്ടില്ല. ഇത‌് നൽകുന്ന സന്ദേശം വ്യക്തമാണ‌്. ഇത്തരം പ്രശ‌്നങ്ങളും മെഗാസ‌്ക്വാഡ‌് പ്രവർത്തനങ്ങളിൽ വിവരിക്കും.
വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവാഹികളായ സത്യൻമൊകേരി, പി ഗഗാറിൻ, സി കെ ജാനു, വിജയൻ ചെറുകര, ആലീസ‌് മാത്യു, സി എം ശിവരാമൻ, വി വി വർക്കി, എൻ കെ മുഹമ്മമദ‌്കുട്ടി, എം ടി ഇബ്രാഹിം, എ പി കുര്യാക്കോസ‌്, കെ പി ശശികുമാർ, സത്യുമാത്യു, ഇളമന ഹരിദാസ‌്, പി കെ മൂർത്തി, ബി രാധാകൃഷ‌്ണപിള്ള എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *