August 13, 2026

വയനാട്ടിൽ റെയ്ഡ് തുടരുന്നു: 2.62 ലക്ഷം രൂപ പിടികൂടി

0
evm-commissionig-4
By ന്യൂസ് വയനാട് ബ്യൂറോ
വാഹന പരിശോധനയ്ക്കിടെ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് 2,62,300 രൂപ പിടികൂടി. ഉച്ചയ്ക്ക് 1.45 ന് ചുണ്ടേല്‍ ആനപ്പാറ ജംഗ്ഷനില്‍ നിന്നാണ് പണം പിടികൂടിയത്. കാറില്‍ അനധികൃതമായി കടത്തിയ രണ്ടു ലക്ഷം രൂപയും ബൈക്ക് യാത്രികനില്‍ നിന്ന് 62,300 രൂപയുമാണ് പിടികൂടിയത്. പരിശോധനയ്ക്കു കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.പി അബ്ദുള്‍ ഹാരിസ് നേതൃത്വം നല്‍കി. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ. രാഘവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വി.കെ ഷാജിദ്, വിഡീയോഗ്രാഫര്‍ കെ.എസ് സരിത് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *