April 18, 2026

ജാലിയന്‍ വാലാബാഗ് ശതാബ്ദി ആചരണം: നാടകം അവതരിപ്പിച്ചു.

0
natakom
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജാലിയന്‍ വാലാബാഗ് സംഭവം പ്രമേയമാക്കി കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ്  ജാലിയന്‍ വാലാബാഗ് എന്ന പേരില്‍ ഒരുക്കിയ നാടകം ടൗണ്‍ ഹാളില്‍ അവതരിപ്പിച്ചു. ജാലിയന്‍ വാലാബാഗ്  ശതാബ്ദി ആചരണവും ഇതോടനുബന്ധിച്ചു നടത്തി. കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് അഖിലേന്ത്യാ കോ ഓര്‍ഡിനേറ്റര്‍ ബാലചന്ദ്ര വഗേല ഉദ്ഘധാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ആര്‍.പി. ശിവദാസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി. സജീവന്‍ പി. മടക്കിമല, ഒ.പി. മുഹമ്മദുകുട്ടി, ഷെമീര്‍ മാണിക്യം, നൗഫല്‍ കൈപ്പഞ്ചേരി, സജാത ദിലീപ്, ഷീജ സതീഷ്, സതി മധു എന്നിവര്‍ പ്രസംഗിച്ചു. ബോബന്‍ മാട്ടുമന്തയാണ് നാടക സംവിധായകന്‍.കെ.വി. മനോജിന്റേതാണ് രചന. 25 അഭിനേതാക്കളും അഞ്ച് അണിയറ പ്രവര്‍ത്തകരും  ഉള്‍പ്പെടുന്നതാണ് നാടകസംഘം. കേരളത്തിലെ 20 ലോകസഭ മണ്ഡലങ്ങളിലും നാടകം അരങ്ങേറ്റുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *