August 12, 2026

പ്രിയങ്കയെത്തും മുമ്പേ ജനസാഗരമായി വള്ളിയൂർക്കാവും പുൽപ്പള്ളിയും .

0
IMG-20190420-WA0011
By ന്യൂസ് വയനാട് ബ്യൂറോ
പ്രിയങ്കയെത്തും മുമ്പേ ജനസാഗരമായി  വള്ളിയൂർക്കാവ്
മാനന്തവാടി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം  പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്കയെത്തും മുമ്പേ പൊതുസമ്മേളനം നടക്കുന്ന വള്ളിയൂർക്കാവ് മൈതാനം ജനസാഗരമായി.  കണ്ണൂരിൽ നിന്നും ഹെലികോപ്റ്ററിൽ പത്തരയോടെ  പ്രിയങ്ക ഗാന്ധി മാനന്തവാടി   വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനിയിലെ താൽകാലിക ഹെലിപാഡിൽ ഇറങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാലാണ്  ജനം നേരത്തെ എത്തിയത്. ഒരു മണിക്കൂർ വൈകി എത്തിയ പ്രിയങ്കയെ . എ.ഐ. സി.സി. ,കെ.പി.സി.സി., ഡി.സി.സി ഭാരവാഹികളും   നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും ചേർന്ന്  സ്വീകരിച്ചു.  രാവിലെ  എട്ട് മണി മുതൽ വള്ളിയൂർകാവിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ്   പൊതുസമ്മേളനത്തിനെത്തിയത്.   മാനന്തവാടിയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രിയങ്ക പങ്കെടുക്കുന്ന പുൽപ്പള്ളിയിലെ കർഷകസംഗമത്തിലും പരിപാടിക്ക് മുമ്പേ തന്നെ വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. പുൽവാമ യിൽ ഭീകരാക്രമണത്തിൽ മരിച്ച ഹവിൽദാർ പി.വി. വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം  തൃക്കൈപ്പറ്റ വാഴ കണ്ടി കുറുമ കോളനിയും സന്ദർശിച്ചാണ് പ്രിയങ്ക മറ്റ് പരിപാടികൾക്ക് പോകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *