August 14, 2026

ഹോട്ടലുകളിൽ തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും. വയനാട് ജില്ലാ ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് കിഴിവ്. വിശക്കാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു .കന്നി വോട്ടർമാർക്ക് പ്രോത്സാഹനം നൽകുകയെന്ന  ഉദ്ദേശത്തോടെ അവർക്ക് മാത്രം ഭക്ഷണത്തിന് കിഴിവ് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഹോട്ടലിൽ എത്തുന്ന എല്ലാവർക്കും കിഴിവ് നൽകാൻ ഹോട്ടലുടമകൾ സമ്മതിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *