March 19, 2024

ആദ്യ മൂന്ന് മണിക്കൂറിൽ വയനാട്ടിൽ 22 ശതമാനം പോളിംഗ് .

0
Img 20190423 102945
കൽപ്പറ്റ: ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടതിനെ തുടർന്ന് പോളിംഗ് വൈകിയെങ്കിലും  വയനാട്ടിൽ രാവിലെ നല്ല നിലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മണിക്കൂറിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ 22 ശതമാനം അതായത് മൂന്ന്ലലക്ഷം  പേർ തങ്ങളുടെ സമ്മതിദാനാവാകാശം രേഖപ്പെടുത്തി. ബത്തേരി നിയമസഭാ മണ്ഡലത്തിൽ ഉയർന്ന പോളിംഗ് നിരക്ക് .ഇവിടെ 22.75 ശതമാനവും ഏറ്റവും കുറഞ്ഞ വണ്ടൂർ  നിയമസഭാ മണ്ഡലത്തിൽ  18.25 ശതമാനവുമാണ് പോളിംഗ് നിരക്ക്  കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 21.86 ,മാനന്തവാടി – 20.83, ഏറനാട് 18.47 ,നിലമ്പൂർ 21.05, തിരുവമ്പാടി 19.82 എന്നിനെയാണ് പോളിംഗ് ശതമാനം.  കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 20 സ്ഥാനാർത്ഥികൾ ഉള്ള വയനാട്ടിൽ ആകെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 1357819 വോട്ടർമാരാണ് ഉള്ളത് ‘
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *