April 18, 2026

പോളിംഗ്‌ ബൂത്തിൽ വരി നിന്ന യുവതി കുഴഞ്ഞു വീണു.

0
IMG-20190423-WA0002
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പോളിംഗ് ബൂത്തിൽ വോട്ടു് ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ 129-ാം നമ്പർ ബൂത്തിലാണ്  യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ്രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകൾക്കൊപ്പം  വരിനിൽക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറും ചേർന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയിൽ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭർത്താവും വോട്ടു ചെയ്ത് മടങ്ങി. 1162 വോട്ടർമാരുള്ള ഈ ബൂത്തിൽ വോട്ടിംഗ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മുതൽ തന്നെ ക്യൂ ആരംഭിച്ചിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *