March 19, 2024

രണ്ട് പതിറ്റാണ്ട് കാത്തിരുന്ന് ഇബ്രാഹിം മകനൊപ്പം കന്നിവോട്ട് ചെയ്തു : രാഹുലിന് വൻ ഭൂരിപക്ഷമെന്ന് അച്ചനും മകനും.

0
Img 20190423 Wa0106
മാനന്തവാടി: 
                     നീണ്ട ഇരുപത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇബ്രാഹിമിന്നിത് കന്നി വോട്ടിന്റെ നിമിഷങ്ങൾ  .  ഒപ്പം മകൻ മുഹമ്മദ് റാഫിയും കന്നിവോട്ട് ചെയ്യുന്നുവെന്ന പ്രത്യേക ത കൂടിയുണ്ട് . രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന തേറ്റ മല കേളോത്ത് ഇബ്രാഹിമാണ് കന്നി വോട്ട് ചെയ്യുന്നത് . ഗൾഫിലെ   റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇബ്രാഹിം സാമ്പത്തിക മാന്ദ്യം മൂലം ഗൾഫ് ജീവിതത്തോട് വിട പറത്ത് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു  . തുടർന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി അപേക്ഷിച്ചു .വോട്ടർ ഐഡി -കാർഡ് ലഭിച്ച അദ്ധേഹം  രാവിലെ തേറ്റമല  ഗവൺമെന്റ് ഹൈസ്കൂളിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി .രാഹുലിന്റെ ആരാധകരായ ഇരുവരും കന്നിവോട്ട് തന്നെ അദ്ദേഹത്തിന് ചെയ്യാനായതിന് ആവേശത്തിലാണ്. വയനാട്ടിൽ രാഹുലിന് ചരിത്ര ഭൂരിപക്ഷമായിരിക്കുമെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *