March 19, 2024

കനത്ത മഴക്കിടെ കൽപ്പറ്റ ബൈപ്പാസിൽ വാഹനാപകടം: കാർ ഇടിച്ച് മറ്റൊരു കാർ കൊക്കയിൽ വീണ് രണ്ട് പേർക്ക് പരിക്ക്.

0
Img 20190423 Wa0124
കൽപ്പറ്റ: വൈകുന്നേരം നാല് മണിയോടെ വയനാട്ടിലുണ്ടായ കനത്ത മഴയിലും കാറ്റിലും കൽപ്പറ്റ ബൈപാസിൽ വാഹനാപകടം. കൈനാട്ടി ഭാഗത്ത് നിന്ന് ട്രാഫിക്ക് ജംഗ്ഷൻഭാഗത്തേക്ക് പോകുന്ന രണ്ട് കാറുകൾ ഇടിച്ച് ഒരു കാർ കൊക്കയിലേക്ക് മറിഞ്ഞു.  കണിയാമ്പറ്റ സ്വദേശികളായ  രണ്ട് പേർക്ക് പരിക്കേറ്റു.    

ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും   നില ഗുരുതരമല്ല. . മുമ്പിലും പിന്നിലുമായി വന്ന രണ്ട് കാറുകളിൽ മുമ്പിലുള്ള വാഹനം  വലത്തോട്ട് തിരിയാൻ സിഗ്നൽ ഇട്ടിരുന്നു. എന്നാൽ കാറ്റും മഴയും കാരണം സിഗ്നൽ കാണാതെ പിന്നിൽ വന്ന  കാർ മുമ്പിലത്തെ കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാല്പതിലധികം അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. റോഡരികിൽ കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റുകളിലാണ് രണ്ടാമത്തെ കാർ കയറി നിന്നത് .ഇതിൽ യാത്ര ചെയ്തിരുന്ന പുൽപ്പള്ളി  മാരപ്പൻ മൂല പുന്നന്താനത്ത് ഷിജോ  ,സുഹൃത്ത് കൊട്ടിയൂർ കേളകം മംഗലത്ത് സിജോ ,ഭാര്യ നിസി ,ഇവരുടെ കൈ കുഞ് എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തിയ ശേഷം നാട്ടുകാരും ചേർന്നാണ് കൊക്കയിൽ വീണ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *