March 19, 2024

വയനാട് കുറിച്യാട് ബൂത്തില്‍ എല്ലാവരും വോട്ട് ചെയ്തു

0
Kurichiyad Booth Kaval


ബത്തേരി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ 

ചെതലയത്തിന് അടുത്ത് കുറിച്യാട് 82 ാം നമ്പര്‍ ബൂത്തില്‍ എല്ലാവരും വോട്ട് ചെയ്തു. വനഗ്രാമമായ കുറിച്യാട് പുനരധിവാസ ഗ്രാമമാണ്. ഇനി ഇവിടെ ഒരു തെരെഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പറയാനാകില്ല. 24 കുടുംബങ്ങളിലായി  58 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത് 29 സ്ത്രീകളും 29 പുരുഷന്‍മാരും ഇതില്‍ 29 സ്ത്രീകളും 28 പുരുഷന്‍മാരുമാണ് ഇന്നലെ രണ്ടുമണിയോടെ വോട്ട് ചെയ്തത്. 
2016 മുതല്‍ പ്രവര്‍ത്തനമില്ലാത്ത ഏകാധ്യാപക വിദ്യാലയമാണ് പോളിങ്ങ് ബൂത്തായി ക്രമീകരിച്ചത്. കരടി പ്രസവിച്ച് കിടന്നിരുന്ന മുറി ആയിരുന്നു ഇത്. പിന്നീട് കാട്ടാന ബൂത്ത് തകര്‍ത്തു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇത് പുനര്‍ നിര്‍മ്മിച്ചു മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഇവിടുത്തെ വോട്ടര്‍മാരെല്ലാം കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്ളവരാണ് വൈകാതെ ഇവരെയും ഇവിടുന്ന് മാറ്റി പാര്‍പ്പിക്കും. അതോടെ കുറിച്യാട് ബൂത്ത് ഓര്‍മ്മയാകും.ആദ്യം വോട്ട് രേഖപ്പെടുത്തിയത് രവി മാസ്തിയും ഒടുവിൽ വോട്ട് ചെയ്തത് രാജു ബൊമ്മനുമാണ്. പ്രിസൈഡിംഗ് ഓഫീസർ വൈകിട്ട് രാജു ബൊമ്മനെ നേരിട്ടു പോയി കൊണ്ടു വന്നാണ് വോട്ടു ചെയ്യിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *