April 18, 2026

Breaking: ഇരു കുടുംബത്തിലെ യുവാവും യുവതിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു.

0
IMG-20190426-WA0035
By ന്യൂസ് വയനാട് ബ്യൂറോ
 ഇരു കുടുംബത്തിലെ യുവാവും യുവതിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ബത്തേരിക്കടുത്ത്   നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സ്ഫോടന മുണ്ടായത്.   എളവൻ  നാസറിന്റെ ഭാര്യ അംല (36) ,മൂന്ന് കിലോമീറ്റർ അകലെ മൂലൻകാവ്  താമസിച്ചുവന്നിരുന്ന ഫർണ്ണിച്ചർ ഷോപ്പ് ഉടമ എർലോട്ട്കുന്ന് പെരിങ്ങാട്ടേൽ ബെന്നി (50) എന്നിവരാണ്  അംലയുടെ വീട്ടിൽ വച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹങ്ങൾ ചിന്നി ചിതറിയ നിലയിലാണ്.
 സ്ഫോടനം കേട്ട് ഓടി കൂടിയ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടത് .തോട്ട പോലുള്ള സ്ഫോടക വസ്തു  ശരീരത്തിൽ കെട്ടി വച്ച്  അംലയുടെ വീട്ടിലേക്ക് ഓടിക്കയറി ബെന്നി ആത്മഹത്യ ചെയ്തതാണന്നാണ് പ്രാഥമിക നിഗമനം. ബത്തേരി പോലീസ്സ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *