May 8, 2024

മാനന്തവാടി കുഴി നിലം ബസ്സപകടം: 54 പേർക്ക് പരിക്ക്: രണ്ട് പേർക്ക് സാരമായ പരിക്ക്.

0
Img 20190426 Wa0005
മാനന്തവാടി:മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ്. ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം  പേര്‍ക്ക്  പരിക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും  രാവിലെ ഏഴേ മുക്കാലോടെ  മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ സുമേഷിനും,വൈത്തിരി സ്വദേശിയും നെഴ്‌സുമായ ഷാഹിനയ്ക്കും സാരമായ പരിക്കുണ്ട്.ഇവരെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയി.പരിക്കേറ്റ 54 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല..
നിസാര്‍(34) പിലാക്കാവ്,ഷാഹിന (40) വൈത്തിരി,ബുഷറ (40) പീച്ചങ്കോട്,ജോസഫ് (53) നെടുംപൊയില്‍,ഉണ്ണികൃഷ്ണന്‍ (53) വരയാല്‍,സെയ്തലവി (57) വരയാല്‍,നിഷ മാത്യു(38) പടിഞ്ഞാറത്തറ,രാമകൃഷ്ണന്‍ (48) തിരുവമ്പാടി,തലശ്ശേരി ബസ്സിലെ കണ്ടക്ടര്‍  രാജീവന്‍(48) കണ്ണൂര്‍ പിണറായി,തലശ്ശേരി ബസ്സിലെ ഡ്രൈവര്‍ സുമേഷ് (45) അഞ്ചരക്കണ്ടി,രമേശന്‍ (53) മട്ടന്നൂര്‍,സുരേഷ് (42) കണിയാരം,മനു അഗസ്റ്റിന്‍(28) പേരിയ,അബ്ദുള്‍ നാസര്‍ (46) കെല്ലൂര്‍ അഞ്ചാം മൈല്‍,ബാബു(49) തോണിച്ചാല്‍,ദാസന്‍ (54) കണിയാരം,സിജി(40) വള്ളിയൂര്‍ക്കാവ് താന്നിക്കല്‍,രഘു (38) കണ്ണൂര്‍,പത്മനാഭന്‍ (59) പേരാവൂര്‍,ഉഷ(42) കൊയിലേരി,ഗോപി(56) കോറോം ചീപ്പാട്,കെ.വിനോദ്കുമാര്‍ (54)നെടുംപൊയില്‍,മാത്യുപോണ്‍ (54) പൂതാടി,തോമസ്(54) തോണിച്ചാല്‍,മേപ്പാടി സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജയ(55),പ്രേമന്‍ (50)കണ്ണവം,ഹാരിഫ് (30),അശ്വതി (25) പെരുവക,ബിജു(39) തോണിച്ചാല്‍,മോളി എന്ന ശോശാമ്മ(63) മൈത്രിനഗര്‍,ഫൈസല്‍ (41) തലശ്ശേരി,ബിജോയ് (43) മട്ടന്നൂര്‍,ത്യേസ്യ (65)കല്ലോടി,സദാനന്ദര്‍ (57) ചിറ്റാരിപറമ്പ്,രാജേഷ് (32) ആലത്തൂര്‍ പാലമുക്ക്,ജോസ് (66) കല്ലോടി,ബിന്ദു(37) പടിഞ്ഞാറത്തറ,രജനി (40)പൈങ്ങാട്ടിരി,മേരി (53) കമ്മന,ദ്വാരക,ഗോപി (56) തലപ്പുഴ,ബെന്ന് (45) പാടിച്ചിറ,തങ്കച്ചന്‍ (48) മലയാംപടി,ഏലപ്പീടിക,കൃപേഷ് (43) ചെറുകാട്ടൂര്‍,കൂളിവയല്‍,രാമകൃഷ്ണന്‍ (48),ഗീതഭായി(51) മാനന്തവാടി,നാരായണന്‍ ഇ.എം (37) തൃക്കൈപ്പറ്റ,ആതി(42) വാളാട്,തോമസ്(74) ദാസനക്കര,ത്രേസ്യ കെ.ഐ എറണാകുളം,ശ്യാമം (44) തരുവണ,സുരേഷ് (44) മാനന്തവാടി,സണ്ണി (53) മാനന്തവാടി എന്നിവരാണ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *