May 9, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് ഏപ്രിൽ 29 മുതൽ കണിയാമ്പറ്റയിൽ.

0
IMG_20190427_151822
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ജില്ലാതല സമ്മർ ക്യാമ്പ് ഏപ്രിൽ 29 മുതൽ മെയ് മൂന്നാം തിയതി  വരെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ.പി.എസ്, ജില്ലാ സെഷൻസ് ജഡ്ജി കെ.പി.ജോൺ, എ.ഡി.എം.കെ.അജീഷ്,  , ഡി.എം.ഒ ഡോ.ആർ.രേണുക,  , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാത്യൂസ് ജോൺ, ആർ.ടി.ഒ. എം.പി ജെയിംസ്  തുടങ്ങി വിവിധ വ്യക്തികൾ ക്യാമ്പിൽ പങ്കെടുക്കും. ജില്ലയുടെ അഭിമാനമായ  സിവിൽ സർവീസ് പരീക്ഷ റാങ്ക് ഹോൾഡർ ശ്രീധന്യ സുരേഷിനെ ക്യാമ്പിൽ ആദരിക്കും. വിവിധ മേഖലകളിലെ വിദഗ്ദർ ക്ലാസുകൾ നയിക്കും. മെയ് മൂന്നിന് നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ സല്യൂട്ട് സ്വീകരിക്കും.21 വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 640 കേഡറ്റുകളാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതിൽ പങ്കെടുക്കുന്നത്.   വാർത്താസമ്മേളനത്തിൽ  വി രജികുമാർ , എം സി സോമൻ, സജി ആന്റോ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *