ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണം തടഞ്ഞ വനം വകുപ്പ് നടപടി പിൻവലിക്കണം:സിപിഐ
ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണം തടഞ്ഞ വനം വകുപ്പ് നടപടി പിൻവലിക്കണം.സിപിഐ
മാനന്തവാടി: വന്യമൃഗശല്യത്തെ തുടർന്ന് വനം വകുപ്പ് തന്നെ മാറ്റി പാർപ്പിച്ച സ്ഥലത്ത് ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച വീടുകൾ നിർമ്മിക്കുന്നതിന് തടസം നിൽക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലന്നും ഇതിൽ നിന്ന് വനം വകുപ്പ് പിൻമാറണമെന്നും സർക്കാരിൽ നിന്നും ലഭിച്ച തുകയ്ക്ക് വീടിന്റെ തറയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് തടസവാദവുമായി വനംവകുപ്പ് എത്തുന്നത്.ഇവിടെ നിരവധി വീടുകളുടെ നിർമ്മാണങ്ങൾ നടന്ന് വരികയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വീട് നിർമ്മാണം തടസപ്പെട്ടുത്തുന്ന ബാലന്റെ പിതാവിനെ ഏഴ് വർഷം മുമ്പ് മല്ലികപാറയിൽവെച്ച് ആന ചവിട്ടി കൊന്നകാര്യം മറന്ന് പോകരുതെന്നും മഴകാലത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരം നടപടി വനം വകുപ്പ് സ്വീകരിക്കുന്നത്. ഇത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണന്നും ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്ന നിലപാട് അംഗികരിക്കില്ലന്നും വീട് നിർമ്മാണം തടസപ്പെടുത്തിയാൽ മാനന്തവാടിഡിഎഫ്ഒ ഓഫിസിന്റെ മുമ്പിൽ കുടിൽ കെട്ടി സമരം നടത്തുമെന്നും സിപിഐ തിരുനെല്ലി ലോക്കൽ കമ്മറ്റി അറിയിച്ചു. ലോക്കൽ സെക്രട്ടറി വി.എ.ഗോപി അധ്യക്ഷതവഹിച്ചു.വേണുഗോപാലൻ.കണ്ണൻ തിരുനെല്ലി.പി.ആർ കൃഷ്ണൻകുട്ടി, എ.എം.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.





Leave a Reply