May 5, 2024

സമ്പൂർണ്ണ ഹൈടെക് നിറവിൽ മാനന്തവാടി ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

0
Img 20190427 Wa0040
മാനന്തവാടി: 
സമ്പൂർണ്ണ ഹൈടെക് നിറവിൽ മാനന്തവാടി ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഒരേ കാമ്പസിൽ പ്രവർത്തിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായ ആറാട്ടുതറ സ്കൂൾ നൂതന പദ്ധതികളുമായി വിഷൻ 2020 നെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞതായി മാനന്തവാടി നഗരസഭയും സ്കൂൾ അധികൃതരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒൻപത് പതിറ്റാണ്ടായി കമ്പനി കരയുടെ തീരത്ത് നിലകൊള്ളുന്ന ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഒരേ കാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലയിലെ തന്നെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിന്റെ ഒൻപത് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയത്തിന്റെ പടവുകുൾ താണ്ടി അടുത്ത അധ്യായന വർഷത്തെ വരവേൽക്കാൻ വിഷൻ 2020 എന്ന നൂതന പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.എൽ.കെ.ജി, യു.കെ.ജി, ശാസ്ത്ര സാങ്കേതിക മേഖലയുടെ വളർച്ചക്കായി അടൽ ടിങ്കറിംഗ് ലാബ്, അസാപ്പ് യൂണിറ്റിന്റെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസം, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് & ഗൈഡ്, രാത്രി കാല പഠന ക്യാമ്പ് ,24 മണിക്കൂർ ക്യാമറ നിരീക്ഷണം, തുടങ്ങി നിരവധി പദ്ധതികൾക്കു പുറമെ നഗരസഭയുടെ സിവിൽ സർവ്വീസ് അക്കാദമി, വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം, കരാട്ടെ പരിശീലനം, Sc/ST വിദ്യാർത്ഥികൾ സൈക്കിൾ, ST വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം തുടങ്ങിയ പദ്ധതികളും പുതിയ അധ്യായന വർഷത്തിൽ നഗര സഭ നടപ്പാക്കും.സ്കൂളിൽ വിശാലമായ കളിസ്ഥലവും സ്പോട്സ് കോംപ്ലക്സും ,സ്കൂൾ ബസ്സും ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കാൻ പി.ടി.എ.യും ത്രിതല പഞ്ചായത്തുകളുടെ സഹകരത്തോടെ നടപ്പാക്കി പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ്, വാർഡ് കൗൺസിലർ സ്മിത അനിൽകുമാർ, പ്രിൻസിപ്പാൾ ഇ.കെ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *