May 2, 2024

ദൈവദശകം പുനരവതരണവും നർത്തകിമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മെയ് മൂന്നിന്

0
Img 20190429 Wa0045
ബത്തേരി: 

ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം എന്ന കൃതി പരിവർത്തനം നടത്തുന്നതിന്റെ ഭാഗമായി മാധ്യമ പ്രവർത്തകനായ ഗിരീഷ്  ഉണ്ണിക്കൃഷ്ണൻ ദൈവദശകം വിശ്വ വിശാലതയിലേക്ക് എന്ന പദ്ധതിയിൽ 2018 ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിൽ വെച്ച് സംഘടിപ്പിച്ച മെഗാമോഹിനിയാട്ടത്തിൽ വയനാട്ടിലെ ചിലങ്ക നാട്യകലാക്ഷേത്രത്തിലെ 33 നർത്തകികളും പങ്കെടുത്തിരുന്നു. ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ ഈ പരിപാടിയിൽ പങ്കെടുത്ത 33 നർത്തകിമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ,101 നർത്തകിമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദൈവദശകം പുനരവതരണവും മെയ് 3 ന് വൈകിട്ട് 5 മണിക്ക് പുൽപ്പള്ളി സീതാദേവി ക്ഷേത്ര അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ റസി ഷാജി ,സിന്ധു ഗിരീഷ് ,പി.കെ സിമി ,വർണ ,നിവേദ് തുടങ്ങിയവർ പങ്കെടുത്തു. .പരിപാടിയുടെ റിഹേഴ്സൽ നാളെ രാവിലെ ബത്തേരി മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *