April 29, 2024

സാംസ്കാരിക രംഗത്ത് അറബിക് കോളേജുകൾ വഹിച്ച പങ്ക് നിർണായകം – ഡോ. കെ. മുഹമ്മദ് ബഷീർ

0
01 1
സാംസ്കാരിക രംഗത്ത് അറബിക് കോളേജുകൾ വഹിച്ച പങ്ക് നിർണായകം – ഡോ. കെ. മുഹമ്മദ് ബഷീർ
കൽപറ്റ: കേരളത്തിന്റെ സാംസ്കാരിക, വിദ്യഭ്യാസ. സാമൂഹിക രംഗത്ത് അറബിക് കോളേജുകൾ വഹിച്ച പങ്ക് നിർണായകമാണെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.
കൽപറ്റ അസ്ഹർ കോളേജിന്റെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപറ്റ ടൗൺ ഹാളിൽ സംഘടിപ്പിച്ച വിദ്യഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗത്തിനു വിദ്യഭ്യാസ മുന്നേറ്റം ഉണ്ടായതിന് പിന്നിൽ അറബിക് കോളേജുകളുടെ ആവിർഭാവമാണ്.
അതു വഴി വലിയ നവോത്ഥാനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദു റഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു. അറബിക് കോളേജുകൾ വരുത്തിയ നവോത്ഥാനം എന്ന വിഷയത്തിൽ ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹിയും ഖുർആനിന്റെ ഭാഷ: പ്രയോഗവും പ്രത്യേകതയും എന്ന വിഷയത്തിൽ ഡോ. ജമാലുദ്ദീൻ ഫാറുഖിയും ആഗോളവൽകരണവും അറബി ഭാഷയുടെ സാധ്യതകളും എന്ന വിഷയത്തിൽ ഡോ. നജ്മുദ്ദീൻ പി. യും ഭാഷാ സ്വാധീനം സംസ്കാരത്തിലും സ്വഭാവത്തിലും എന്ന വിഷയത്തിൽ ഡോ. യൂനുസ് സലീമും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
യൂനുസ് ഉമരി സ്വാഗതവും റഫീഖ് കൽപറ്റ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *