April 25, 2024

കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ‘വയനാര്‍ട്ട് 2019 ‘ മേയ് ഒന്ന് മുതല്‍ അഞ്ച് വരെ ബത്തേരിയിൽ

0
Img 20190429 Wa0069
സുല്‍ത്താന്‍ ബത്തേരി: കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'വയനാര്‍ട്ട് 2019,
അതിജീവനത്തിന്റെ ഉത്സവം' എന്ന പേരില്‍് മേയ് ഒന്ന് മുതല്‍ അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി
സെന്റ് മേരീസ് കോളജില്‍ നടക്കും. കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന്റെ കലാമാമങ്കത്തിന് ആദ്യമായാണ് സുല്‍ത്താന്‍ ബത്തേരി വേദിയാകുന്നത്. രണ്ട് ദശങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തിന് വയനാട് വേദിയാവുകയാണ്. 
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ 436 കോളജുകളില്‍ നിന്നായി 5000 ത്തിലധികം
വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള മത്സരാര്‍ഥികളും പങ്കെടുക്കും. മേയ് ഒന്ന്, രണ്ട് തിയതികളില്‍ ഒഫ് സ്റ്റേജ് മത്സരങ്ങളും മേയ് മൂന്ന്, നലാ,് അഞ്ച് തിയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. അഞ്ചു വേദിയകളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അദിമന്യു, ഗൗരി ലങ്കേഷ്, ഗോവിന്ദ് പാന്‍സാരെ, കല്‍ബുര്‍ഗി, രോഹിത് വെമുല എന്നിവരുടെ നാമത്തിലാണ് വേദികള്‍. 
മേയ് മൂന്നിന് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ അദിലാഷ് മോഹന്‍ നിര്‍വഹിക്കും. സിനിമതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനം മേയ് അഞ്ചിന് വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത സംഘടക സമിതി ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, കണ്‍വീനര്‍ ജോബിസണ്‍ ജയിംസ്, സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.ടി.കെ. അമല്‍ജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീജിത്ത്, കണ്‍വീനര്‍ അജ്‌നാസ് അഹമ്മദ് എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *