May 4, 2024

ഫുട്ബോൾ താരങ്ങളെ കാട്ടാന ആക്രമിച്ചു. : രണ്ട് പേർക്ക് പരിക്ക്.

0
Img 20190430 Wa0008
ബത്തേരി : 


ഫൂട്ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങിയ  ബൈക്ക് യാത്രക്കാരെ   കാട്ടാന ആക്രമിച്ചു. മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരിക്ക്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പുതിയവീട്ടില്‍ പ്രജിത് (22), കമ്മന മൂത്തേടത്ത് ഷനു (22), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന വഴി പാക്കം ദാസനക്കരവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പ്രജിത്തിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. വയനാട്ടിൽ വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ദാസനക്കര.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *