July 16, 2026

വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം നടത്തി

0
IMG_8879
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം  നടത്തി.
 കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ്ബിൽ വച്ച്    ജെ.സി.ഐ. കൽപറ്റ നടത്തിയ  മലബാർ എൺട്രപ്രണേഴ്സ് മീറ്റിൽ വച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മുൻ എം.എൽ.എയുമായ എം.വി.ശ്രേയാംസ് കുമാർ ലോഗോ പ്രകാശനം ചെയ്തു.
സൊസൈറ്റി പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ, സെക്രട്ടറി ഷാജി പോൾ എന്നിവർക്ക് ലോഗോ കൈമാറി.
വെബ് സൈറ്റ്   ഉദ്ഘാടനം ഡി.റ്റി.പി.സി.മാർക്കറ്റിംഗ് മാനേജർ പി.പി.പ്രവീണും, അംഗത്വ വിതരണം ജെ.സി.ഐ സോണൽ ഓഫീസർ ഡോ: ഷാനവാസ് പള്ളിയാലും നിർവ്വഹിച്ചു. 
സാഹസിക വിനോദ സഞ്ചാര മേഖലയിൽ വയനാട്ടിലെ യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുക, വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഉത്തരവാദിത്തത്തോടെ ടൂറിസം സേവനവും സപ്പോർട്ടും നൽകുകയാണ് സൊസൈറ്റിയുടെ പ്രാഥമിക ലക്ഷ്യം.
ചടങ്ങിൽ ജെ.സി.ഐ.കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട് കെ.വി.വിനീദ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എ.വി.വൈശാഖ്, വയനാട് ജില്ലാ ഹയർ സെക്കന്ററി അധ്യാപക സഹകരണ സംഘം പ്രസിഡൻഡ് ഇ.വി. അബ്രഹാം, ഷമീർ പാറമ്മൽ, ജയൻ കോണിക്ക, കെ.അനൂപ് ഉസ്മാൻമദാരി, സുരേഷ് സൂര്യ, അരുൺ മത്യാസ്, ശ്രീജിത് മാഷ്, വി.മനൂപ്, റെനിൽമാത്യു, രാധാകൃഷ്ണൻ, രഞ്ജിത് എന്നിവർ സംസാരിച്ചു. പി.ജിഷാദ് സ്വാഗതവും, സൊസൈറ്റി കോ-ഓർഡിനേറ്റർ നിഷാൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *