April 27, 2024

തോമാട്ടുചാല്‍-പുറ്റാട്-മേപ്പാടി റോഡില്‍ മെയ് 2 മുതല്‍ താല്‍കാലികമായി ഗതാഗതം നിരോധിച്ചു

0
തോമാട്ടുചാല്‍-പുറ്റാട്-മേപ്പാടി റോഡില്‍ കല്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 2 മുതല്‍ താല്‍കാലികമായി ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ പുറ്റാട്-നത്തംകുനി വഴി തിരിഞ്ഞ് പോകണം.
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
2019 ജനുവരിയില്‍ നടന്ന കെ.ടെറ്റ് ജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 6 (കാറ്റഗറി 1, 2) മെയ് 7 (കാറ്റഗറി 3, 4) തീയതികളില്‍ രാവിലെ 10ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ ഹാള്‍ ടിക്കറ്റ്, കെ.ടെറ്റ് മാര്‍ക്ക് പ്രിന്റൗട്ട്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ (മാര്‍ക്കിളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍/ജാതി സര്‍ട്ടിഫിക്കറ്റുകളും) ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അനുവദിച്ച ദിവസംതന്നെ ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *