October 22, 2026

എഞ്ചിനീയറിംഗ് അഭിരുചി പരീക്ഷയിലെ വിജയികളെ ആദരിച്ചു.

0
Technical-school
By ന്യൂസ് വയനാട് ബ്യൂറോ
വിജയികളെ ആദരിച്ചു
ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ എഞ്ചിനീയറിംഗ് അഭിരുചി പരീക്ഷയിലെ വിജയികളെ ആദരിച്ചു. ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ നാല്‍പതോളം സ്‌കൂളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍  പങ്കെടുത്തത്.  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.സഹദേവന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ രാധാ രവീന്ദ്രന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.  സൂപ്രണ്ട് പത്മ, പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാര്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള അപേക്ഷ മെയ് 2 വരെ വിതരണം ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  പൊതു പരീക്ഷ മെയ് മൂന്നിന് സ്‌കൂളില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *