അമ്പുക്കുത്തി-ജെസി റോഡ് നവീകരിക്കണം..എ.ഐ.വൈ.എഫ്.
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അമ്പുകുത്തി – ജെസി റോഡിലെ തകർന്ന ഭാഗങ്ങൾ ഗതാഗത യോഗ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും കടന്ന് പോകുന്ന പ്രധാനപാതയിണിത്. കാൽനടയാത്രയ്ക്ക് പോലും കഴിയത്ത സ്ഥിതിയിലാണ് റോഡിന്റെ അവസ്ഥയെന്ന് യോഗം ചുണ്ടിക്കാട്ടി.യോഗത്തിൽ അലക്സ് ജോസ് അധ്യക്ഷത വഹിച്ചു. മനോജ്, ബിജു പി.എസ്, കണ്ണൻ, സന്തോഷ് കെ.യു, ബിജു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply