സൈനികന്റെ ഭാര്യക്ക് തിരുനെല്ലി ഗ്രാമപഞ്ചായത്ത് നീതി നിഷേധിക്കുന്നതായി പരാതി.
മാനന്തവാടി:
സൈനികന്റെ കുടുംബത്തിന് ജീവിക്കാൻ കഴിയുന്നില്ലന്ന് പരാതി. രാജ്യം കാക്കുന്ന സൈനികന്റെ ഭാര്യ എന്ന നിലക്ക് ലഭിക്കേണ്ട അവകാശമാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി നിഷേധിക്കുന്നതെന്ന് വീട്ടമ്മയായ സിന്ദു ജോൺസൻ .മൂന്ന് വർഷത്തോളമായ് വീട് കെട്ടാനുള്ള വഴി പോലും തടസപ്പെടുത്തിയെന്നാണ് പരാതി.
വാർഡ് മെംബറക്കമുള്ളവരാണ് നീതി നിഷേധിക്കുന്നതെന്ന് സിന്ദു സബ് കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. തന്റെ പരാതിയിൽ കലക്റുടെ നിർദ്ദേശം പോലും ഭരണ സമിതിയുടെ ഒത്താശയിൽ പഞ്ചായത്ത് സെക്രട്ടറിയടക്കം ഉത്തരവ് പാലിക്കുന്നില്ലന്നും ഇവർ പറയുന്നു. അവകാശത്തിനായ് പ്രതികരിക്കുമ്പോൾ ഗ്രാമ പഞ്ചായത്തംഗം പോലീസുകാർ നോക്കി നിൽക്കെ മർദ്ദിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമാണുണ്ടായത്. അസഭ്യം
പറഞ്ഞിട്ടും ഒരു നടപടിയില്ലന്നും സിന്ദു പറഞ്ഞു. തന്നെയൊന്നും തല്ലിയിൽ തന്നെ ഒരു ചുക്കും സംഭവിക്കില്ലന്നാണ് വാർഡ് അംഗത്തിന്റെ ഭീഷണിയെന്നും മാനസീകമായ് പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും സിന്ധു പറഞ്ഞു .ഇയാൾക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ലന്നും ആരോപിക്കുന്നു .വീട്ടിലേക്ക് കയറുന്ന സ്ഥലത്ത് വൻ കുഴിയാക്കി കോൺക്രീറ്റ് ഇട്ടതിനെ തുടർന്ന് വീട് പണിക്ക് ഒരു സാധനവും കൊണ്ടു പോകാൻ കഴിയുന്നില്ല. ഒരു പട്ടാളക്കാരന്റെ കുടുംബത്തോട് പോലും വൻ ക്രൂരതയാണ് ഭരണസമിതിയിലെ അംഗവും സെക്രട്ടറിയും കാണിക്കുന്നത്. കേന്ദ്ര ആഭ്യന്തന്തര മന്ത്രിക്കും രാജ്യ രക്ഷാ മന്ത്രിക്കും കലക്ടർ, എസ് പി എന്നിവർക്കും ഈ വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്.





Leave a Reply