August 15, 2026

പ്രൈസ്മണി ചെസ് ടൂര്‍ണമെന്റ് ഏഴിന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ ഇരുളം ഭാവന ലൈബ്രറിയുടെ  സഹകരണത്തോടെ ഏഴിനു രാവിലെ 10നു ഭാവന ലൈബ്രറി ഹാളില്‍ ജില്ലാതല പ്രൈസ്മണി ചെസ് മത്സരം നടത്തും. സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകും. യഥാക്രമം 200, 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യ 20 സ്ഥാനക്കാര്‍ക്കു സീനിയര്‍ വിഭാഗത്തില്‍ കാഷ് പ്രൈസും ജൂണിയര്‍ വിഭാഗത്തില്‍ ട്രോഫിയും സമ്മാനിക്കും. വിശദവിവരത്തിനും രജിസ്‌ട്രേഷനും 9605020305, 9446350145 എന്നീ നമ്പരുകളില്‍ വിളിക്കാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *