March 28, 2024

വയനാടിന്റെ നിർമാണ രംഗത്തിന് കരുത്തായി നിർമിതി കേന്ദ്രം

0
Img 20190705 Wa0436.jpg


സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിർമിതി കേന്ദ്രം ഉണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവും
മികച്ച നിർമിതി കേന്ദ്രം വയനാട്ടിലേതാണ്. ഇതിന് തെളിവാണ് സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ പ്രൊജക്ടുകൾ ഏറ്റെടുത്ത നിർമിതി കേന്ദ്രമായി വയനാട്
മാറിയത്. നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിലെ റേഡിയോ തൊറാപ്പി യൂണിറ്റ്,
കണ്ണൂർ സർവകലാശാലാ മാനന്തവാടി ക്യാംപസ്, പൂക്കോട് വെറ്റിനറി സർവകലാശാലാ
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പ്രിയദർശിനി തേയില ഫാക്ടറി, എൻ–ഉൗര്
പ്രൊജക്ട് തുടങ്ങിയ വൻ നിർമിതികൾ കേന്ദ്രത്തിന്റെ മികവ്
വിളിച്ചോതുന്നവയാണ്. ജില്ലയിൽ 95 സ്കൂൾ കെട്ടിടങ്ങളും 30 ആശുപത്രി
കെട്ടിടങ്ങളും നിർമിതി നിർമിച്ചവയാണ്. വർഷങ്ങൾ പഴക്കമുള്ള നിരക്കിലാണ് പല
മിക്കവാറും ജോലികൾ നിർമിതി പൂർത്തീകരിച്ചത്. 1989ൽ പ്രവർത്തനം ആരംഭിച്ച
നിർമിതി സ്മാർട്ട് വില്ലേജ് ഒാഫിസുകളുടെയും ടൂറിസം പ്രൊജക്ടുകളുടെയും
നിർമാണത്തിലൂടെ ജില്ലയുടെ പുരോഗതിയിൽ മുഖ്യ പങ്ക് വഹിച്ചു.

ജില്ലാ മികച്ച കലക്ടർ ചെയർമാനും സബ് കലക്ടർ മെമ്പർ
സെക്രട്ടറിയുമായഗവേണിങ് ബോർഡിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഒ.കെ. സജിത്താണ് 1995 മുതൽ എക്സിക്യുട്ടീവ് സെക്രട്ടറി. ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഫിനാൻസ് ഒാഫിസർ, പൊതുമരാമത്ത്, വാട്ടർ
അതോറിട്ടി, കെഎസ്ഇബി എന്നിവയുടെ എക്സിക്യുട്ടീവ് എൻജീനിയർമാർ, ജില്ലാ
പ്ലാനിങ് ഒാഫിസർ, ഐടിഡിപി, പിഎയു എന്നിവയുടെ പ്രൊജക്ട് ഒാഫിസർമാർ തുടങ്ങി
12 പേരാണ് ഗവേണിങ് ബോർഡിയിലുള്ളത്. 35 എൻജിനീയർമാരടങ്ങിയ ടീം കഴിഞ്ഞ വർഷം
മാത്രം 140 പ്രൊജക്ടുകളിലൂടെ 60 കോടിയിലേറെ രൂപയുടെ നിർമാണമാണ്
നടത്തിയത്. ലാഭകരമായി പ്രവർത്തിക്കുന്ന ഇൗ സ്ഥാപനം ഇനിയും ഉയരങ്ങൾ
താണ്ടാനുള്ള തയാറെടുപ്പിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *