April 24, 2024

കെ കരുണാകരന്റെ നൂറ്റിയൊന്നാം ജന്മദിനം ആഘോഷിച്ചു

0
Img 20190705 Wa0367.jpg
കല്‍പ്പറ്റ: മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ 101ാം ജന്മദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ലീഡറുടെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കേരളത്തിന്റെ വികസനഭൂപടത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്ത പേരാണ് കെ കരുണാകരന്റേതെന്ന് ഐ സിബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നാല് തവണ മുഖ്യമന്ത്രിയായും, ഒരു തവണ കേന്ദ്രമന്ത്രിയായും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണെന്നും, പൊതുപ്രവര്‍ത്തനരംഗത്ത് ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ലീഡറുടേതെന്നും ഐ സി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പി വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, കെ.കെ അബ്രഹാം, വി.എ മജീദ്, എം.എ ജോസഫ്, , എം എം  രമേശ് മാസ്റ്റര്‍, ഡി.പി രാജശേഖരന്‍ , ആര്‍ പി ശിവദാസ് ഉലഹന്നാന്‍ നീറന്താനം, ജി. വിജയമ്മ ,ടീച്ചര്‍, എന്‍. വേണുഗോപാല്‍ മാസ്റ്റര്‍, കെ.കെ രാജേന്ദ്രന്‍ , മമ്മുട്ടി കോമ്പി, അനില്‍ എസ്. നായര്‍, സുജയ വേണുഗോപാല്‍, ബാബു പഴുപ്പത്തൂര്‍, സുന്ദര്‍ രാജ് എടപ്പെട്ടി, വി. നൗഷാദ്, രാജു ഹെജമാടി എന്നിവര്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news