April 23, 2024

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

0
Whatsapp Image 2019 07 07 At 10.59.43 Am.jpeg
.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, ഗവ.കോളേജിലെ ലിറ്റററി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഒരു മരം ഒരു വനമായി മാറുന്നതു പോലെ ബഷീർ എന്ന എഴുത്തുകാരൻ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.കെ.രമേശൻ അഭിപ്രായപ്പെട്ടു. ലാളിത്യവും നർമ്മബോധവും മനുഷ്യ സ്നേഹവും മുഖമുദ്രയായ ബഷീർ കൃതികൾ എക്കാലത്തും നിലനിൽക്കും. മനുഷ്യന് മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ തുല്യ പ്രാധാന്യമുണ്ടെന്ന് ആദ്യമായി പ്രഖ്യാപിച്ച മലയാള സാഹിത്യകാരനായിരുന്നു ബഷീർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ, ഹിസ്റ്ററി വകുപ്പ് മേധാവി പി .സുധീർ കുമാർ, ഇംഗ്ലിഷ് അദ്ധ്യാപകൻ ആർ.രാകേഷ്, വിദ്യ എസ് ചന്ദ്രൻ ,ജോസ് ലിജോൺ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *